ആലപ്പുഴ: സര്‍ക്കാര്‍ അനാസ്ഥ മൂലം സപ്ലൈകോ മെഡിക്കല്‍ സ്റ്റോറുകളിലെ വില്‍പ്പന നിലച്ചിട്ട് ആറു ദിവസം. ജിഎസ്ടിക്ക് അനുസൃതമായി സോഫ്റ്റ്‌വെയര്‍ പരിഷ്‌കരിക്കാതിരുന്നതാണു വില്‍പന തടസ്സപ്പെടാന്‍ കാരണമെന്ന് പറയപ്പെടുന്നു. ദിവസവും മെഡിക്കല്‍ സ്റ്റോര്‍ തുറക്കുന്നുണ്ടെങ്കിലും ബില്ലടിച്ചു കൊടുക്കാന്‍ കഴിയാത്തതിനാല്‍ ആളുകളെ മടക്കി അയയ്‌ക്കുകയാണ്.
സോഫ്റ്റ്‌വെയര്‍ പരിഷ്‌കരിക്കണമെന്നു സപ്ലൈകോ കൊച്ചി ഓഫിസില്‍ ആവശ്യപ്പെട്ടെങ്കിലും നടപടിയായില്ല. ബിപിഎല്‍ കാര്‍ഡ് ഉടമകള്‍ക്ക് എല്ലാ മരുന്നുകള്‍ക്കും 25% വില കുറച്ച് ലഭിക്കുന്നുണ്ട്. ഇന്‍സുലിന്‍ മരുന്നുകള്‍ക്ക് 18% വില കുറവുണ്ട്. പാവപ്പെട്ടവര്‍ക്ക് കുറഞ്ഞ ചിലവില്‍ അവശ്യ മരുന്നുകള്‍ ലഭിക്കാനുള്ള സാഹചര്യവും അധികൃതരുടെ അനാസ്ഥ മൂലം ഇല്ലാതായി.
















