കൊച്ചി: വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണവേദിയും മാനവമൈത്രി സാംസ്ക്കാരിക കേന്ദ്രവും എയറോസിസ് കോളേജും ചേര്‍ന്ന് ഏര്‍പ്പെടുത്തിയ മാനവമൈത്രി പുരസ്ക്കാരം ജനസേവാ ശിശുഭവന് ചെയര്മാന് ജോസ് മാവേലിക്ക് സമ്മാനിച്ചു. തെരുവില്‍ അലയുന്ന കുട്ടികളുടെ രക്ഷയ്ക്കായും തെരുവുനായ വിമുക്ത കേരളം എന്ന ലക്ഷ്യത്തിനായും സാമൂഹ്യസേവന രംഗത്ത് ജോസ് മാവേലിയുടെ സംഭാവനകളെ മാനിച്ചാണ് അവാര്‍ഡിന് പരിഗണിച്ചത്. 11111 രൂപയും ശില്‍പ്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് അവാര്‍ഡ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: