കൊച്ചി: പകര്‍ച്ച പനി പടര്‍ന്നു പിടിച്ചിരിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ആശുപത്രികളില്‍ വേണ്ടത്ര ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കണമെന്നും, മരണമടഞ്ഞവരുടെ കുടുംബത്തിനു അടിയന്തിരമായി സാമ്പത്തിക സഹായം പ്രഖ്യാപിക്കണമെന്നും ബിഎംഎസ് എറണാകുളം ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.
ബഹുഭൂരിപക്ഷം തൊഴിലാളികളും, സാധാരണക്കാരും ആശ്രയിക്കുന്ന സര്‍ക്കാര്‍ ആശുപത്രികളില്‍ ആവശ്യത്തിന് മരുന്നോ, വേണ്ടത്ര ഡോക്ടര്‍മാരോ ഇല്ലാത്ത സ്ഥിതിവിശേഷമാണ് നിലനില്‍ക്കുന്നത്. ആശുപത്രികളിലെ വൃത്തിഹീനമായ സാഹചര്യങ്ങള്‍ സ്ഥിതി കൂടുതല്‍ വഷളാക്കുന്നു. സംസ്ഥാന ആരോഗ്യവകുപ്പ് ഈ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ സമ്പൂര്‍ണമായും പരാജയപ്പെട്ടിരിക്കുകയാണെന്ന് യോഗം അഭിപ്രായപ്പെട്ടു.
ബിഎംഎസ് ജില്ലാ പ്രസിഡന്റ് ടി.എ.വേണുഗോപാല്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ബിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി.രാജീവന്, സംസ്ഥാന സംഘടനാ സെക്രട്ടറി സി.വി.രാജേഷ്, ജില്ലാ സെക്രട്ടറി കെ.വി.മധുകുമാര്‍, എ.ഡി.ഉണ്ണികൃഷ്ണന്, വി.എസ്.ധനീഷ്, കെ.കെ.വിജയന്, കെ.എസ്.അനില്‍കുമാര്‍, പി.എസ്.വേണുഗോപാല്‍, കെ.ബി.സോമന്, സതി ഹരിദാസ്, കെ.എ.പ്രഭാകരന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: