മട്ടാഞ്ചേരി: ഇന്ത്യ-ഇസ്രയേല്‍ രാഷ്ട്ര നേതാക്കളുടെ കൂടിക്കാഴ്ചയില്‍ കൊച്ചിയിലും ആഹ്ലാദം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനം ചരിത്രമാക്കുന്ന ഇസ്രയേല്‍ രാഷ്ട്രത്തിലെ ജൂതരുടെ ആഹ്ലാദത്തില്‍ കൊച്ചിയിലെ ജൂതരും ഇങ്ങകലെയിരുന്ന് പങ്കുചേരുകയാണ്.
വര്‍ഷങ്ങള്‍ മുമ്പ് ഇസ്രയേല്‍ പ്രസിഡന്റ് വിസ്മാന്‍ കൊച്ചിയിലെ ജൂതപ്പള്ളി (സെനഗോഗ്) സന്ദര്‍ശിച്ച അവിസ്മരണിയ നിമിഷത്തിന്റെ ആനന്ദമാണിപ്പോള്‍ മനസ്സിലെന്ന് ജൂത സമുദായാംഗങ്ങള്‍ പറഞ്ഞു. കൊച്ചിയിലെ ജൂ ടൗണിലും നഗരത്തിലുമുള്ള ജൂതര്‍ ചരിത്ര നിമിഷത്തിന്റെ ആഹ്ലാദത്തി ലാണ്.
വിരലിലെണ്ണാവുന്നവരാണങ്കിലും, വാഗ്ദത്തഭൂമിയുമായുള്ള ഭാരത ബന്ധം ദൃഢമാകുന്നതിന്റെ ആഹ്ലാദം പങ്കിടുന്നതില്‍ ഇവര്‍ക്ക് മടിയില്ല. കോമണ്‍വെല്‍ത്ത് രാജ്യങ്ങളില്‍ യഹൂദ മതാചാര പ്രകാരം പ്രാര്‍ത്ഥനകളും ആഘോഷങ്ങളും നടക്കുന്ന ഏക ജൂതപ്പള്ളിയാണ് കൊച്ചി ജൂതത്തെരുവിലെ പരദേശി സേനഗോഗ്.
ഭാരതം സ്വതന്ത്രമായതിന് തൊട്ടുപിന്നാലെ 1948ല്‍ ജൂതരുടെ വാഗ്ദത്ത രാഷ്ട്രം സ്വന്തമായതോടെ 300ല്‍ ഏറെ യഹുദ കുടുംബങ്ങളാണ് കൊച്ചിയില്‍ നിന്ന് ഇസ്രയേലിലേയ്ക്ക് കുടിയേറിയത്. മാള, പറവൂര്‍, ചേന്ദമംഗലം, എറണാകുളം എന്നിവിടങ്ങളിലെ യഹൂദ ദേവാലയങ്ങള്‍ അവഗണനയില്‍ തകര്‍ന്നപ്പോഴും സ്വന്തം ദേവാലയം ഏറ്റെടുത്ത് അഭയ ഭൂമിയില്‍ താമസിച്ച യഹൂദ തലമുറയാണിന്ന് കൊച്ചിയിലുള്ളത്. അഞ്ച് പേരേപ ഇപ്പോള്‍ കൊച്ചിയിലുള്ളു; കേരളത്തിലാകെ 50ല്‍ താഴെയും. ഇവര്‍ ഇടയ്ക്ക് കൊച്ചിയിലൊത്തുക്കൂടിയാന്ന് ശനിയാഴ്ച പ്രാര്‍ത്ഥനയും നടത്താറ്. നരേന്ദ്ര മോദിയുടെ ഇസ്രയേല്‍ സന്ദര്‍ശനത്തെ തുടര്‍ന്ന് കൊച്ചി ജുതപ്പള്ളി സുരക്ഷാ സേനയുടെ പ്രത്യേകനീരീക്ഷണത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: