കൊച്ചി: പകര്‍ച്ച വ്യാധികള്‍ നിയന്ത്രിക്കുന്നതിനായി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം അവഗണിച്ച ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് ശാസന. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ 100 ശതമാനവും പൂര്‍ത്തിയാക്കിയ ശേഷം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മെഡിക്കല്‍ ഓഫീസര്‍മാരോട് ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചു.
പകര്‍ച്ചവ്യാധി തടയാന്‍ ജന പങ്കാളിത്തത്തോടെ ശുചീകരണം നടത്താന്‍ സര്‍ക്കാര്‍ എല്ലാ തദ്ദേശസ്ഥാപനങ്ങളോടും സര്‍ക്കാര്‍ വകുപ്പുകളോടും നിര്‍ദ്ദേശിച്ചിരുന്നു. നിശ്ചിത സമയം കഴിഞ്ഞ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ സംഘം വിവിധ സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിരുന്നു. എന്നാല്‍, ആരോഗ്യവകുപ്പിന് കീഴിലുള്ള പല സ്ഥാപനങ്ങളും ശുചീകരണത്തില്‍ വീഴ്ച വരുത്തിയതായി കണ്ടെത്തി. ഇതോടെയാണ് സര്‍ക്കാര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയത്.
പോലീസ് സ്റ്റേഷനുകള്‍, ബോട്ടുജെട്ടികള്‍, കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് തുടങ്ങിയ ഇടങ്ങളിലാണ് ജില്ലയില്‍ പകര്‍ച്ചവ്യാധി പടരുന്ന രീതിയില്‍ മാലിന്യങ്ങള്‍ കുന്നുകൂടിയിരുന്നത്. ഇവയ്ക്കെതിരെ നടപടിയെടുക്കുംമുമ്പ് ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വം ഉറപ്പാക്കാനാണ് ഇപ്പോള്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: