കല്‍പ്പറ്റ : വയനാട് ജില്ലയില്‍ കോഴിയിറച്ചിക്ക് പലവില. മാനന്തവാടി, കല്‍പ്പറ്റ, ബത്തേരി, പുല്‍പ്പള്ളി ഭാഗങ്ങളില്‍ ഓരോദിവസവും ഓരോ വില. മാനന്തവാടി താലൂക്കില്‍തന്നെ കിലോഗ്രാമിന് 50, 60 രൂപയുടെ വ്യത്യാസം. കഴിഞ്ഞദിവസം അഞ്ചാംമൈലില്‍ നൂറ് രൂപ പ്രകാരം കോഴിയിറച്ചിക്ക് വില്‍പ്പന നടന്നു. അന്നേദിവസം കിലോഗ്രാമിന് 200 രൂപ പ്രകാരം ജില്ലയിലെ മറ്റ് ഭാഗങ്ങളിലും നടന്നു. മാനന്തവാടിയില്‍ നൂറ്റി നാല്പത് മുതല്‍ ഇരുനൂറ്റ് രൂപവരെയാണ് വില ഈടാകുന്നത്. പരാതിയെ തുടര്‍ന്ന് കോഴികച്ചവടക്കാരെ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചെങ്കിലും തീരുമാനമായില്ല.
തരുവണയില്‍ നൂറ്റി അറുപത് രൂപയാണെങ്കില്‍ തലപ്പുഴയില്‍ നൂറ്റി എണ്‍പത് മാനന്തവാടിയിലാവട്ടെ ഇരുനൂറ് വരെ വിലയും മാനന്തവാടി ബസ്സ്സ്റ്റാന്റ്, ക്ലബ്ബ്കുന്ന്, പോസ്റ്റാഫീസ് പരിസരം, വളളിയൂര്‍ക്കാവ് ജംഗ്ഷന്, എരുമത്തെരുവ് എന്നിവിടങ്ങളിലെ കടകളിലെല്ലാം കോഴിയിറച്ചിക്ക് പലവിലയാണ്. പലവില ഈടാക്കുന്നതിനു പിന്നില്‍ പ്രത്യേക ഏജന്റുകളാണെന്നും ആരോപണമുണ്ട്. ജിഎസ്ടി നടപ്പായിട്ടും കോഴി ഇറച്ചിക്ക് നികുതി ഒഴിവായിട്ടും വില ഏകീകരണമില്ലാത്തത് സംശയങ്ങള്‍ക്ക് ഇടയാക്കുന്നു. ഫലത്തില്‍ ഇറച്ചി വാങ്ങുന്നവര്‍ ഇതൊക്കെ സഹിക്കുക തന്നെ.
ജില്ലയിലെ ഫാമുകളില്‍ കോഴി കുറവായതിനാല്‍ അന്യ സംസ്ഥാനങ്ങളില്‍ നിന്നുമാണ് കോഴികളെ ഇറക്കുന്നത്. അവിടങ്ങളില്‍ വില കൂടുതലാണെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. അതുകൊണ്ടുതന്നെ വില കൂടുമെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. ഇനി എന്തുതന്നെയായാലും ഇറച്ചിക്ക് വില ഏകീകരിക്കണമെന്നാണ് വാങ്ങുന്നവരുടെ ആവശ്യം. വില ഏകീകരിച്ചില്ലങ്കില് പ്രക്ഷോഭത്തനുള്ള തയ്യാറെടുപ്പിലാണ് ചില യുവജന സംഘടനകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: