അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദില്‍ പൊതു സ്വകാര്യ പങ്കാളിത്തത്തോടെ നിര്‍മിച്ച ലോകത്തിലെ തന്നെ അത്യാധുനിക ഇന്റഗ്രേറ്റഡ് സ്പോര്‍ട്സ് സ്റ്റേഡിയമായ ട്രാന്‍സ് സ്റ്റേഡിയ ‘അരീന’ പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്‌ട്രത്തിന് സമര്‍പ്പിച്ചു.
സ്റ്റേഡിയവും അതിലെ സൗകര്യങ്ങളും പ്രവര്‍ത്തനങ്ങളും പ്രധാനമന്ത്രി നേരിട്ടു കണ്ട് വിലയിരുത്തി. ഹ്യൂമന്‍ പെര്‍ഫോര്‍മന്‍സ് ലാബുകളിലൂടെയും, നോണ്‍ ഇന്‍വേസീവ് ചികിത്സകളിലൂടെയും വിലയിരുത്തലുകളിലൂടെയും സവിശേഷമായി രൂപകല്‍പ്പന ചെയ്ത ഫിറ്റ് നസ് പരിപാടികളിലൂടെയും ശക്തവും ആരോഗ്യകരവുമായ ഇന്ത്യ പടുത്തുയര്‍ത്തുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ഇന്ത്യയില്‍ത്തന്നെ ആദ്യമായിട്ടുള്ള പ്രോ റിയാക്ഷന്‍ ടൈമര്‍, സ്വിഫ്റ്റ് സ്പീഡ് ലൈറ്റ്, ടച്ച് മാറ്റ് / സ്പീഡ് മാറ്റ് തുടങ്ങിയവ ഈ സെന്ററില്‍ ലഭ്യമായ മൂല്യനിര്‍ണയ, പരിശീലന ഉപകരണങ്ങളാണ്.
പ്രശസ്ത ബാഡ് മിന്റണ്‍ കോച്ച് പുല്ലേല ഗോപിചന്ദ്, ഒളിമ്ബ്യന്‍മാരായ ശ്രീകാന്ത് കിടമ്ബി, ഗഗന്‍ നാരംഗ്, സുശീല്‍ കുമാര്‍മ പാരാ ഒളിമ്ബ്യന്‍ ദീപ മാലിക്ക്, മുന്‍ ഇന്ത്യന്‍ കബഡി ക്യാപ്റ്റന്‍ അനൂപ് കുമാര്‍, മുന്‍ ഇന്ത്യന്‍ ഫുട് ബോള്‍ ക്യാപ്റ്റന്‍ ബൈച്ചുങ് ബൂട്ടിയ, ഇന്‍ഡ്യന്‍ ക്രിക്കറ്റ് താരങ്ങളും ഗുജറാത്ത് ആഭ്യന്തര ക്രിക്കറ്റില്‍ സംസ്ഥാനത്തിനു വേണ്ടി കളിച്ചിട്ടുള്ളവരുമായ ഇര്‍ഫാന്‍ പഠാന്‍, പാര്‍ഥിവ് പട്ടേല്‍ തുടങ്ങിയ സ്പോര്‍ട്ട്സ് സൂപ്പര്‍ താരങ്ങളും ഉദ്ഘാടന ചടങ്ങില്‍ സന്നിഹിതരായിരുന്നു.
















