കൊല്ലം: തിരുമുല്ലവാരത്ത് വാവുബലിക്ക് വേണ്ടിയുള്ള ഒരുക്കങ്ങള്‍ സംബന്ധിച്ചുള്ള ആലോചനായോഗത്തില്‍ നിന്ന് ബിജെപി കൗണ്‍സിലറെ ഒഴിവാക്കി. ഇന്നലെ ജില്ലാ കളക്ടര്‍ ടി.മിത്ര വിളിച്ചുചേര്‍ത്ത യോഗത്തിലാണ് ഈ അയിത്തം. ബിജെപിയുടെ തൂവനാട്ട് സുരേഷ്‌കുമാറാണ് ഇവിടെ കൗണ്‍സിലര്‍. രാഷ്‌ട്രീയ ഇടപെടലാണ് കളക്ടറുടെ നടപടിക്ക് പിന്നിലെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
















