കൊട്ടിയം: കൊല്ലം ജില്ലാ പിഎസ്‌സി ഓഫീസിലെ ഫോണില്‍ വിളിച്ചാല്‍ പലപ്പോഴും കിട്ടാറില്ലെന്ന് പരാതി. ഫോണ്‍ എടുത്താല്‍ കൃത്യമായ മറുപടിയില്ല. പലപ്പോഴും ഫോണ്‍ കിട്ടാറുമില്ല. ഈ ടെലിഫോണ്‍ നമ്പറിലെ സേവനം താല്ക്കാലികമായി നിര്‍ത്തിവച്ചിരിക്കുന്നു എന്നാണ് മറുപടി.
ചിലപ്പോള്‍ ഫോണ്‍ മാറ്റിവയ്‌ക്കുന്നതായും ഉദ്യോഗാര്‍ത്ഥികള്‍ക്ക് പരാതിയുണ്ട്. ഫോണില്‍ മറുപടി പറയുന്നയാള്‍ ഒന്നും വ്യക്തമായി കേള്‍ക്കില്ല. ഉദ്യോഗാര്‍ത്ഥികളോട് ചിലപ്പോള്‍ ധിക്കാരപരമായി മറുപടി പറയുന്നതായും ആക്ഷേപമുണ്ട്. പകുതി മറുപടി പറയുമ്പോള്‍ തന്നെ ഫോണ്‍ കട്ട് ചെയ്യുന്നതും പതിവാണ്. പലതിനും ഫോണ്‍ എടുക്കുന്നയാള്‍ പറയുന്ന മറുപടി, ചോദ്യത്തിനനുസരിച്ച് തൃപ്തികരമല്ല. ഫോണ്‍ എടുക്കാന്‍ ആളില്ലെങ്കിലും, മറുപടി പറയാനാകാത്ത വിളികള്‍ കൂടുതല്‍ വന്നാലും ഓഫീസിലെ ഫോണ്‍ മാറ്റിവയ്‌ക്കുന്നതായും പരാതിയുണ്ട്. കൊല്ലം ജില്ലാ ഓഫീസില്‍ ഫോണ്‍ കോളുകള്‍ സ്വീകരിച്ച് വ്യക്തമായ മറുപടി നല്‍കാന്‍ പ്രാപ്തരായവരെ നിയമിക്കണമെന്ന് ഉദ്യോഗാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു.
















