സിയൂള്‍: ഉത്തരകൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചു. പ്രാദേശിക സമയം രാവിലെ 9.40ന് വടക്കന്‍ പ്യോംഗാംഗിലെ ബാങ്കിയൂണില്‍ നിന്ന് വിക്ഷേപിച്ച ബാലസ്റ്റിക് മിസൈല്‍ 930 കിലോമീറ്റര്‍ താണ്ടി ജപ്പാന്‍ സമുദ്രത്തില്‍ പതിച്ചെന്ന് ജപ്പാന്‍ പ്രതിരോധ മന്ത്രാലയം വക്താവ് അറിയിച്ചു.
ആണവ പരീക്ഷണങ്ങള്‍ നടത്തുന്ന ഉത്തര കൊറിയയോട് ഇനി ക്ഷമിക്കാന്‍ കഴിയില്ലെന്ന യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ് അവഗണിച്ചാണ് മിസൈല്‍ പരീക്ഷണം നടത്തിയത്. മിസൈല്‍ പരീക്ഷണത്തെ ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജേ അപലപിച്ചു. മിസൈല്‍ പരീക്ഷണത്തിന്റെ പശ്ചാത്തലത്തില്‍ മൂണ്‍ ജേ അടിയന്തര സുരക്ഷാ കൗണ്‍സില്‍ യോഗം വിളിച്ചു കൂട്ടിയിട്ടുണ്ട്.
ഉത്തര കൊറിയ ഈ വര്‍ഷം നടത്തുന്ന 11-ാം ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണമാണിത്. കഴിഞ്ഞ മെയില്‍ രണ്ടു മിസൈല്‍ പരീക്ഷണങ്ങള്‍ ഉത്തരകൊറിയ നടത്തിയിരുന്നു.
















