കൊച്ചി: മൂവാറ്റുപുഴ രാമമംഗലം പഞ്ചായത്ത് പ്രസിഡന്റ് ജെസി രാജുവിനെ തെരഞ്ഞെടുപ്പു കമ്മിഷന് അയോഗ്യയാക്കിയ നടപടി ഹൈക്കോടതി ശരിവച്ചു.
അയോഗ്യയാക്കിയതിനു പുറമേ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ആറു വര്‍ഷത്തെ വിലക്കും ഏര്‍പ്പെടുത്തിയിരുന്നു. ഇതിനെതിരെ ജെസി രാജു നല്കിയ ഹര്‍ജി തള്ളിയാണ് സിംഗിള്‍ബെഞ്ചിന്റെ ഉത്തരവ്.
2010 ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ സിപിഐ പിന്തുണയുള്ള സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു വിജയിച്ച ഹര്‍ജിക്കാരി 2015 ല്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച് പ്രസിഡന്റായി.
തങ്ങളുടെ പിന്തുണയില്‍ ജയിച്ച് പഞ്ചായത്തംഗമായി തുടരുന്നതിനിടെയാണ് ജെസി അടുത്ത തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പത്രിക നല്‍കിയതെന്നും ഭരണ സമിതിയുടെ കാലാവധി അവസാനിക്കാന്‍ 14 ദിവസം ബാക്കിയുള്ളപ്പോഴാണ് പത്രിക നല്‍കിയതെന്നും ചൂണ്ടിക്കാട്ടി സിപിഐ എറണാകുളം ജില്ലാ കമ്മിറ്റി തിരഞ്ഞെടുപ്പു കമ്മിഷനെ സമീപിച്ചു. തുടര്‍ന്നാണ് കമ്മിഷന് കൂറുമാറ്റ നിരോധന നിയമപ്രകാരം ജെസിയെ അയോഗ്യയാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: