മട്ടാഞ്ചേരി: സ്കൂളില്‍ പോകുന്ന വഴിക്ക് വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചതായി പരാതി. പതിനാല് വയസ്സുള്ള വിദ്യാര്‍ത്ഥിയെ കാറില്‍ എത്തിയ മുഖംമൂടി സംഘം പിടിച്ച് കാറില്‍ കയറ്റാന്‍ ശ്രമിച്ചതായിട്ടാണ് പരാതി. രാമേശ്വരം കനാല്‍ റോഡില്‍ താമസിക്കുന്ന കുട്ടിയുടെ പിതാവ് സമദാണ് തോപ്പുംപടി പോലീസിന് പരാതി നല്‍കിയത്.
കരുവേലിപടി ആര്.കെ. പിള്ള റോഡില്‍ തിങ്കളാഴ്ച രാവിലെ ഒമ്പതിനാണ് സംഭവം. കുട്ടി പറയുന്നത് ഇങ്ങനെ: രാവിലെ വീട്ടില്‍ നിന്ന് സൈക്കിളില്‍ എംഎംഒവിഎച്ച്എസ് സ്ക്കൂളിലേക്ക് പോക്കവേ സൈക്കിളിന്റെ തകരാര്‍ പരിശോധിക്കുമ്പോള്‍ കാറില്‍ എത്തിയ മുഖംമൂടി ധരിച്ചയാള്‍ കൈപിടിച്ച് വലിച്ച് കാറില്‍ കയറ്റാന്‍ ശ്രമിച്ചതായാണ് വിദ്യാര്‍ത്ഥി പറയുന്നത്.
ഈ വിദ്യാര്‍ത്ഥിക്കെതിരെ മാസങ്ങള്‍ക്ക് മുന്‍പും ചുള്ളിക്കലില്‍ വെച്ച് ഇത്തരത്തില്‍ സംഭവം നടന്നതായി പിതാവ് പോലീസിന് നല്കിയ പരാതിയില്‍ പറയുന്നു.
സംഭവുമായി ബന്ധപ്പെട്ട് തോപ്പുംപടി പോലീസ് അന്വേഷണം ആരംഭിച്ചു. റോഡിന് സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു.
കഴിഞ്ഞ വര്‍ഷവും ചുള്ളിക്കല്‍ പനയപ്പള്ളി മേഖലയില്‍ കുട്ടികളെ തട്ടിക്കൊണ്ടു പോകാന്‍ നടന്ന ശ്രമങ്ങള്‍ നടന്നിരുന്നു. കൂടാതെ പള്ളുരുത്തിയില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെ ഇതരസംസ്ഥാന ഭിക്ഷാടകനെ ജനങ്ങള്‍ പിടികൂടി പോലീസില്‍ ഏല്പിച്ചിരുന്നു. തുടര്‍ന്ന് പല സ്കൂളുകളിലും പ്രദേശങ്ങളിലും കുട്ടികളുടെ സംരക്ഷണത്തില്‍ ജനകീയ ശ്രദ്ധയുമുയര്ന്നു. ഒരിടവേളയ്ക്ക് ശേഷം വീണ്ടും പശ്ചിമ കൊച്ചി കുട്ടികളെ കട്ടിക്കൊണ്ടുപോകല് കേന്ദ്രമാകുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: