കൊച്ചി: പനി ബാധിച്ചു മരിച്ചവരുടെ കുടുംബത്തതിന് നഷ്ടപരിഹാരം നല്കാന് സര്‍ക്കാര്‍ തയ്യാറാകണമെന്ന് ബിജെപി മദ്ധ്യ മേഖലാ സെക്രട്ടറി എന്‍.പി. ശങ്കരന്‍കുട്ടി. ബിജെപി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന ഡിഎംഒ ഓഫീസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നോട്ട് നിരോധന വേളയില്‍ ക്യുവില്‍ നിന്ന് മരിച്ചവര്‍ക്കു പോലും നഷ്ടപരിഹാരം നല്കിയ സര്‍ക്കാര്‍ പനിബാധിതര്‍ക്ക് നഷ്ടപരിഹാരം നല്‍കാത്തത് വലിയ വെല്ലുവിളിയാണ്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഏകോപനം പൂര്‍ണമായും പരാജയപ്പെട്ടിരിക്കുകയാണ്.
ആവശ്യത്തിന് മരുന്ന് എത്തിക്കുക, പനിമൂലം മരിച്ചവരുടെ ആശ്രതര്‍ക്ക് നഷ്ടപരിഹാരം നല്‍കുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം. മേനക ജംഗ്ഷനില്‍ നിന്ന് പ്രകടനമായെത്തിയ പ്രവര്‍ത്തകരെ ഓഫീസിന് മുന്നില്‍ പോലീസ് തടഞ്ഞു.
ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ കെ.എസ്. ഷൈജു അധ്യക്ഷനായി.
ദേശീയ കൗണ്‍സില്‍ അംഗം നെടുമ്പാശ്ശേരി രവി, ജില്ലാ വൈസ്പ്രസിഡന്റ് ടി.പി. മുരളി, ജില്ലാ സെക്രട്ടറിമാരായ എം.എന്‍. ഗോപി, എം.എ. ബ്രഹ്മരാജ്, ചന്ദ്രികാരാജന് എസ.് സജി, തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: