തിരുവനന്തപുരം: ഒഎന്‍വി കള്‍ച്ചറല്‍ അക്കാദമി കാവ്യരംഗത്തെ പുതിയ പ്രതിഭകള്‍ക്കായി ശില്പശാല നടത്തുന്നു. ആഗസ്റ്റ് 12, 13 തീയതികളില്‍ വൈലോപ്പിള്ളി സംസ്‌കൃതി ഭവനില്‍ നടക്കുന്ന ശില്പശാലയില്‍ സാഹിത്യരംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. മുപ്പതുവയസ്സിനു താഴെ പ്രായമുള്ളവരായി നിന്നായി ഇരുപത്തിയഞ്ചുപേര്‍ക്കാണ് പ്രവേശനം നല്‍കുക. ഭക്ഷണവും താമസസൗകര്യവും സൗജന്യമായിരിക്കും. വയസ്സ് തെളിയിക്കുന്ന രേഖയും ഏറ്റവും ഇഷ്ടപ്പെട്ട സ്വന്തം കവിതയും ചേര്‍ത്ത് അടൂര്‍ ഗോപാലകൃഷ്ണന്‍, ചെയര്‍മാന്‍ ഒഎന്‍വി കള്‍ച്ചറല്‍ അക്കാദമി, ഇന്ദീവരം, ജി7, ടാഗോര്‍ നഗര്‍, കോട്ടണ്‍ഹില്‍, തിരുവനന്തപുരം 14 എന്ന വിലാസത്തില്‍ ജൂലൈ 31ന് മുമ്പ് അപേക്ഷിക്കണം.
















