പത്തനംതിട്ട: പനി ബാധിച്ച് ജനങ്ങള്‍ മരിക്കുന്നതിന്റെ ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് ആരോഗ്യ മന്ത്രി രാജിവെക്കെണമെന്ന് ആവശ്യപ്പെട്ട് ബിജെപി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഡിഎംഒ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധം ഇരമ്പി. അബാന്‍ ജംങ്ഷനില്‍ നിന്നും ആരംഭിച്ച പ്രകടനം കളക്ടറേറ്റ് പടിക്കല്‍ പോലീസ് തടഞ്ഞു. തുടര്‍ന്ന് നടന്ന ധര്‍ണ്ണ ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം അഡ്വ. പി,എസ്. ശ്രീധരന് പിള്ള ഉദ്ഘാടനം ചെയ്തു. പകര്‍ച്ചപ്പനി വ്യാപകമാകുമ്പോള്‍ ഭരണകൂടത്തിന്റെ കെടുകാര്യസ്ഥതയാണ് 307 പേര് മരിക്കാനുള്ള സാഹചര്യം ഉണ്ടായതെന്ന് ശ്രീധരന്‍പിള്ള പറഞ്ഞു. ശുചിത്വ പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ നല്കിയ ഫണ്ട് സംസ്ഥാന സര്‍ക്കാര്‍ വകമാറ്റി ചിലവഴിച്ചു. ഈ കണക്കുകള്‍ ജനങ്ങളെ ബോധ്യപ്പെടുത്താന്‍ സര്‍ക്കാര്‍ ധവളപത്രം ഇറക്കണം.
മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ അവഗണിച്ചതാണ് പനിമരണം വര്‍ധിക്കാന്‍ കാരണമെന്ന് മുഖ്യ പ്രഭാഷണം നടത്തിയ സംസ്ഥാന ട്രഷറര്‍ കെ.ആര്. പ്രതാപ ചന്ദ്രവര്‍മ്മ പറഞ്ഞു. ബിജെപി ജില്ലാ പ്രസിഡന്റ് അശോകന് കുളനട അധ്യക്ഷത വഹിച്ചു. ടി.ആര്.അജിത്കുമാര്‍, മധുപരുമല, ഷാജി.ആര്. നായര്‍, ഹരികൃഷ്ണന്, വിജയകുമാര്‍ മണിപ്പുഴ, എം.എസ്.അനില്‍, സിബി സാം തോട്ടത്തില്‍, തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: