തലപ്പുഴ:പൊതുവിദ്യാലയങ്ങളിൽ മെച്ചപ്പെട്ട ഭൗതികസാഹചര്യങ്ങൾക്കൊപ്പം അർപ്പണമനോഭാവവും സമൂഹത്തിനോട് പ്രതിബദ്ധതയുളള അധ്യാപകസമൂഹം കൂടി ഉണ്ടായാൽ വിദ്യാലയങ്ങൾക്ക് നൂറു ശതമാനം വിജയം ഉറപ്പാണെന്ന് സീമജനകല്യാൺമഞ്ച് അഖിലഭാരതീയ സംയോകൻ എ.ഗോപാലകൃഷ്ണൻ അഭിപ്രായപ്പെട്ടു.
ഹിന്ദുസർവ്വീസ് സൊസൈറ്റി യുടെ കീഴിൽ പ്രവർത്തിക്കുന്ന വെണ്മണി എഎൽപി സ്കൂളിന് പ്രീപ്രൈമറി, പ്രൈമറി വിഭാഗത്തിനുവേണ്ടി മാനേജ്മെന്റ് നിർമ്മിച്ചുനൽകുന്ന കെട്ടിടത്തിന്റെ ഉദ്ഘാടന സഭയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.സാധാരണക്കാരന്റെയും അധ:സ്ഥിതന്റെയും മക്കൾ ആശ്രയിക്കുന്നത് പൊതുവിദ്യാലയത്തെയാണ്. സാമ്പത്തിക ഭദ്രതയില്ലാത്തതിന്റെ പേരിൽ അവരുടെ മക്കൾക്ക് മറ്റുവിദ്യാർത്ഥികളെപോലെ ഉയർന്നവിദ്യാഭ്യാസം നിഷേധിക്കപ്പെടരുതെന്ന കാഴ്ചപ്പാടോടുകൂടിയാണ് വെൺമണി ഹിന്ദുസർവ്വീസ് സൊസൈറ്റി ഈവിദ്യാഭ്യാസ സ്ഥാപനം ഏറ്റെടുത്തു നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു .കുടുംബന്ധങ്ങളിലെ ശിഥിലതമൂലം വൃദ്ധസദനങ്ങളും അഗതിമന്ദിരങ്ങളും അനുദിനം വർദ്ധിച്ചുവരുന്ന നമ്മുടെ നാടിന് സംസ്കാരസമ്പന്നരും സാമൂഹികപ്രതിബദ്ധതയുമുളള ഉത്തമപൗരന്മാരെ സമ്മാനിക്കാൻ വെൺമണി ഹിന്ദുസർവ്വീസ് സൊസൈറ്റി നേതൃത്വം നൽകുന്ന വിദ്യാലയത്തിന് സാധിക്കട്ടെയെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ടി.ഉഷാകുമാരി തന്റെ ഉദ്ഘാടപ്രസംഗത്തിൽ ആശംസിച്ചു .തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിഷസുരേന്ദ്രൻ അധ്യക്ഷത വഹിച്ചു.സ്കൂൾമാനേജർ സി.കെ.ബാലകൃഷ്ണൻ,
എം.എം.ദാമോദരൻ,പി.രാജമുരളീധരൻ,ഹെഡ്മാസ്റ്റർ പ്രേമചന്ദ്രൻ,എ. പ്രഭാകരൻ ,
എൻ.ജെ.ഷിജിത്ത് , എം.ജി.ബാബു.എൽസിതോമസ്,ബിന്ദുവിജയകുമാർ,എഇഒ സെലീന,
ബിപിഒകെ.സത്യൻ,മുൻഹെഡ്മാസ്റ്റർഎ.സി.ജോൺ, എം.ജി.ബിജു,പി.റ്റി.ബേബി,പിടിഎ പ്രസിഡന്റ് പി.ആർ.സാജു.തുടങ്ങിയവർ പ്രസംഗിച്ചു.വെൺമണി ഹിന്ദുസർവ്വീസ് സൊസൈറ്റി രക്ഷാധികാരി എ.കെ.ബാലകൃഷ്ണൻ ,ഖണ്ഡ് സംഘചാലക് പി.പരമേശ്വരൻ,ബിജെപി ജില്ലാപ്രസി സജിശങ്കർ,മുൻ സ്കൂൾ മാനേജർ എ.പി.കേശവൻ ,വികസനസമിതി ചെയർമാൻ ടി.കെ.കുമാരൻ എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: