പള്ളുരുത്തി: പുതുതലമുറയുടെ സുരക്ഷയ്ക്കായി മയക്കുമരുന്നു വിപണനം തടയുന്നതിന് സമൂഹം ഒറ്റക്കെട്ടായി വര്‍ത്തിക്കണമെന്ന് മേയര്‍ സൗമിനി ജെയിന്. പള്ളുരുത്തിയില്‍ പോലീസ് ജനമൈത്രി സുരക്ഷാ സമിതിയും എഡ്റാക് ഏകോപന സമിതിയും സംയുക്തമായി സംഘടിപ്പിച്ച ബോധവല്‍ക്കരണ ക്ലാസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മേയര്‍. ഏകോപന സമിതി പ്രസിഡന്റ് എ.എക്സ്. ജോസഫ് ആലുങ്കല്‍ അദ്ധ്യക്ഷനായി. കൗണ്‍സിലര്‍ കെ.ആര്. പ്രേം കുമാര്‍, പള്ളുരുത്തി സബ് ഇന്‍സ്പെക്ടര്‍ വി. വിമല്‍, എഡ്രാക്ക് മേഖല കമ്മിറ്റി പ്രസിഡന്റ് വി.കെ. മനോഹരന്, കെ.എ. അഫ്സല്, കെ.ആര്. രാജീവന്, ജോണ്‍ ബോണി, പി.ഡി. ലാലു എന്നിവര്‍ സംസാരിച്ചു. മനഃശാസ്ത്രജ്ഞന് സി.ബി. സിറിള്‍ ബോധവല്‍ക്കരണ ക്ലാസ് നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: