കൊച്ചി: ഗണേശോത്സവ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ഗണേശോത്സവം ആഗസ്റ്റ് 20 മുതല്‍ 26 വരെ കൊച്ചിയില്‍ നടക്കും. എറണാകുളം ശിവക്ഷേത്രാങ്കണത്തില്‍ ആഗസ്റ്റ് 20ന് ഗണേശ ദര്‍ശനോത്സവം ആരംഭിക്കും. ആറ് ദിവസം നീളുന്ന രാജ്യാന്തര നൃത്തോത്സവത്തിനും അന്ന് തുടക്കമാകും. 23ന് ഗണേശോത്സവ പ്രതിഷ്ഠ നടക്കും.
25ന് നടക്കുന്ന സാംസ്കാരിക സമ്മേളനത്തില്‍ ഗണേശോത്സവ ട്രസ്റ്റ് പുരസ്കാരവും ഗണേശ നാട്യ പുരസ്കാരവും വിതരണം ചെയ്യും. 26ന് വൈകിട്ട് ഗണേശോത്സവ ഘോഷയാത്രയും പുതുവൈപ്പില്‍ മഹാനിമഞ്ജനവും നടക്കും. ഗണേശോത്സവത്തിന്റെ വിജയത്തിനായി എസ്എന്‍ഡിപി യോഗം പ്രസിഡന്റ് എം.എന്‍. സോമന് മുഖ്യരക്ഷാധികാരിയും മുന്‍ ഡിജിപി ആര്. പദ്മനാഭന് മുഖ്യകാര്യദര്‍ശിയുമായി സംഘടകസമിതിയും രൂപീകരിച്ചു.
ആഘോഷകമ്മിറ്റി ചെയര്‍മാനായി ടി. രാജേന്ദ്രപ്രസാദ്, ജനറല്‍ കണ്‍വീനറായി കെ.വി.പി. കൃഷ്ണകുമാര്‍, പ്രോഗ്രാം കോ ഓര്‍ഡിനേറ്ററായി ടി.ആര്. ദേവന് എന്നിവരെയും തെരഞ്ഞെടുത്തു.
കൊച്ചിയില്‍ എറണാകുളത്തപ്പന് ഹാളില്‍ നടന്ന ഗണേശോത്സവ സംഗമം ഗുരുവായൂര്‍ തന്ത്രി ചേന്നാസ് ദിനേശന് നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്തു.
എറണാകുളം ശിവക്ഷേത്ര ക്ഷേമ സമിതി പ്രസിഡന്റ് ടി. രാജേന്ദ്രപ്രസാദ് അധ്യക്ഷനായി. കൊച്ചിന് ദേവസ്വം ബോര്‍ഡ് അംഗം കെ.എന്‍. ഉണ്ണികൃഷ്ണന് മുഖ്യപ്രഭാഷണം നടത്തി. കൗണ്‍സിലര്‍ കെ.വി.പി. കൃഷ്ണകുമാര്‍, എസ്എന്‍ഡിപി യോഗം അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റിയംഗം കെ.പി. ശിവദാസ്, ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് സി.ജി. രാജഗോപാല്‍, ഗണേശോത്സവ ട്രസ്റ്റ് വൈസ് പ്രസിഡന്റ് ടി. വിനയ്കുമാര്‍, സെക്രട്ടറി ടി.ആര്. ദേവന്, ആര്‍എസ്എസ് കൊച്ചി മഹാനഗര്‍ കാര്യവാഹ് എം.എല്‍. രമേശ്, എളങ്കുന്നപ്പുഴ ബാലഭദ്ര ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് പി.വി. രാജന്, പുതുവൈപ്പ് ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് പി.ആര്. രമേശ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: