കൊച്ചി: രണ്ടാഴ്ചയ്ക്കുള്ളില്‍ പച്ചക്കറിയുടെ വില കുതിച്ച് കയറുന്നു. പച്ചക്കറി കടയിലേക്ക് സാധാരണക്കാരന് അടുക്കാന്‍ കഴിയാത്ത വിധത്തിലാണ് വിലക്കയറ്റം. ചെറിയ ഉള്ളിയുടെ വില 120 രൂപയായിട്ട് ഒരുമാസത്തോളമായി. 30 രൂപ വിലയുണ്ടായിരുന്ന സ്ഥാനത്താണ് ഈ വര്‍ദ്ധനവ്.
പയര്‍, ബീന്‍സ്, ക്യാരറ്റ്, തക്കാളി വെണ്ടക്ക, ബീറ്റ്റൂട്ട്, കുമ്പളങ്ങ എന്നിവയ്ക്ക് പോലും വില വര്‍ദ്ധിച്ചു. ഹോട്ടലുകളില്‍ നിന്ന് ടൊമാറ്റോ ഫ്രൈ അപ്രത്യക്ഷമായി. ചെറിയ ഉള്ളിയുടെ കാര്യവും മറ്റൊന്നല്ല. തക്കാളിയുടെ വില ഇന്ന് 70 രൂപയാണ്. 20 രൂപയുണ്ടായിരുന്ന തക്കാളിയുടെ വിലയിലാണ് ഈ കുതിച്ച് കയറ്റം. ക്യാരറ്റ് 28 രൂപയുണ്ടായിരുന്നത് 58 രൂപയും, പയര്‍ വര്‍ഗ്ഗങ്ങള്‍ക്ക് 30 രൂപയെന്നത് 50 രൂപയുമാണ് ഇന്ന് വില.
പച്ചക്കറിയുടെ പുറത്ത് ജൈവമെന്ന് പേരു വെച്ചാല്‍ വില മൂന്നിരട്ടിയായി വര്‍ദ്ധിക്കും. ക്ലിപ്ത വരുമാനക്കാരുടെ ബജറ്റ് തകര്‍ക്കുന്ന വിലക്കയറ്റത്തിനെതിരെ സര്‍ക്കാര്‍ തലത്തില്‍ നടപടിയില്ല. മഴശക്തമായതോടെ മട്ടുപ്പാവിലെ പച്ചക്കറിക്കും കൃഷിക്ക് നാശം സംഭവിച്ചു. വീട്ടിലും പറമ്പിലും യഥേഷ്ടം നട്ടുവളര്‍ത്തിയിരുന്ന കോവക്കയുടെ വിലയിലും വന്‍ വര്‍ദ്ധനവാണ് ഉണ്ടായത്. കിലോക്ക് 40 രൂപയാണ് വില. പച്ചക്കായ കിലോക്ക് 55 രൂപ. എന്നാല്‍ കൃഷിക്കാരില്‍ നിന്ന് വാങ്ങുന്നത് കേവലം 30 രൂപയ്ക്കാണ്. കര്‍ണാടകയില്‍ തക്കാളിക്ക് 15 ഉം 20 രൂപ വിലയുള്ളപ്പോളാണ് കേരളത്തില്‍ ഈ തീവില. നിത്യോപയോഗ സാധനങ്ങളുടെ വിലയിലും വര്‍ദ്ധനവ് പ്രകടമാണ്. മുന്‍മ്പ് ടാക്സ് ചുമത്തിയിരുന്ന പാക്ക് ചെയ്ത സാധങ്ങളുടെ വിലയില്‍ പലകടകളിലും കൂടുതല്‍ വിലയീടാക്കുന്നതായി ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: