കാട്ടാക്കട: കാട്ടാക്കട പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ പ്ലാവൂര്‍ സര്‍ക്കാര്‍ സ്‌കൂളിലെ സ്റ്റുഡന്റസ് പോലീസ് കേഡറ്റുകള്‍ കൊതുകു നിവാരണത്തിന് ബോധവത്കരണം നടത്തി. കുട്ടിപോലീസിന്റെ വേറിട്ട പ്രവര്‍ത്തനം കാട്ടാക്കട എസ്‌ഐ ബിജുകുമാര്‍ ഉദ്ഘാടനം ചെയ്തു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗോപിനാഥന്‍ സ്‌കൂള്‍ അധ്യാപകര്‍ എന്നിവരുടെ നേതൃത്വത്തിലെത്തിയ ഇരുപതോളം കേഡറ്റുകള്‍ മൂന്നു ഗ്രൂപ്പായി തിരിഞ്ഞായിരുന്നു ശുചീകരണവും ബോധവത്ക്കരണവും. കഞ്ഞിയൂര്‍ക്കോണം റെസിഡന്‍സ് ഏരിയ, മൂങ്ങോട്ടുകോണം എന്നിവിടങ്ങളിലെ വീടുകള്‍ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനം നടത്തുന്നതിനും കൊതുകു നിവാരണത്തിനുള്ള മാര്‍ഗ്ഗ നിര്‍ദേശങ്ങളുമായി സഞ്ചരിച്ച ഇവര്‍ കാട്ടാക്കട പോലീസ് പിടിച്ചിട്ടിരിക്കുന്ന വാഹനങ്ങളില്‍ വെള്ളം കെട്ടിനിന്ന് കൂത്താടി പെറ്റു പെരുകുന്നവ നശിപ്പിച്ചു. പ്രദേശത്തെ പ്ലാസ്റ്റിക് മാലിന്യങ്ങളും നീക്കം ചെയ്തു.
















