മാനന്തവാടി: വയനാട്, കണ്ണൂര്‍, കാസര്‍ക്കോട് ജില്ലകളിലെ അതിര്‍ത്തി പ്രദേശങ്ങളിലേതുള്‍പ്പെടെ കര്‍ണ്ണാടകയിലെ ഭൂരിഭാഗം വിദേശമദ്യഷാപ്പുകളും അടച്ചു പൂട്ടി. കോടതി വിധിയുടെ അടിസ്ഥാനത്തില്‍ കര്‍ണ്ണാടകത്തില്‍ ദേശീയ സംസ്ഥാന പാതയോരത്തെ ലൈസന്‍സ് കാലാവധി കഴിഞ്ഞ 7324 മദ്യഷാപ്പുകള്‍ ആണ് അടച്ചുപൂട്ടിയത്. കേരള അതിര്‍ത്തിയിലെ ഭൂരിഭാഗം ഷാപ്പുകളും പൂട്ടി. വയനാട് അതിര്‍ത്തിയിലെ കുട്ട, ഗുണ്ടല്‍പേട്ട്. കണ്ണൂര്‍ ജില്ലയിലേക്ക് എത്തുന്ന ഇരിട്ടി, കുട്ടുപുഴ, മടിക്കേരി, കാസര്‍ക്കോഡ്, മംഗലാപുരം, മൈസൂര്‍, ബംഗുളൂരു നഗരങ്ങളിലെ ബാറുകള്‍ ക്ലബ്ബുകള്‍. സ്റ്റാര്‍ ഹോട്ടല്‍, ഹബ്ബുകള്‍ എന്നിവയുടെ കാലവധി അവസാനിച്ചതിനെ തുടര്‍ന്നാണ് ഇന്നലെയോടെ പൂട്ടിയത്. കര്‍ണ്ണാടകത്തില്‍ ലൈസന്‍സ് അനുവദിക്കുന്നത് ജൂലൈ ഒന്നു മുതല്‍ ജൂണ്‍ 30 വരെയാണ് കോടതിവിധിയുടെ അടിസ്ഥാനത്തില്‍ ഹൈവേയില്‍ നിന്ന് 500 മീറ്റര്‍ പരിധി നിശ്ചയിച്ചത് ബാറുടമകള്‍ക്ക് തിരിച്ചടിയായത്.
പൂട്ടിയതില്‍ സര്‍ക്കാര്‍ ഉടമസ്ഥയിലുള്ള 382ഷാപ്പുകളും ഉള്‍പ്പെടുന്നു. കര്‍ണാടകയില്‍ ലൈസന്‍സ് പുതുക്കി കിട്ടുന്നത് 943 മദ്യഷാപ്പുകള്‍ക്ക് മാത്രമാണ.് ഗ്രാമീണ മേഖലയിലെ പാതയോരങ്ങളില്‍ ലൈസന്‍സ് പുതിയാതയി അനുവദിക്കില്ല. നഗരപരിധിയിലെ ബാറുകള്‍ക്കും ഹബ്ബുകള്‍ ലൈസന്‍സ് പുതുക്കി നല്‍ക്കുമെന്ന് ഉടമകള്‍ കരുതിയിരുന്നത്.പുൂട്ടിയ ബാറുകളും ഷാപ്പുകളും ബിയര്‍ വൈന്‍ പാര്‍ലറുകളും ഹബ്ബുകളും രാത്രിയോടെ എക്സൈസ് ഉദ്യോഗസ്ഥര്‍ എത്തി സീല്‍ ചെയ്തു. കര്‍ണടാകത്തിലെ ഭൂരിഭാഗം റോഡുകളും ദേശീയ സംസ്ഥാന പാതകളാണ്.ഇത് അതേപടി നിലനിര്‍ത്താന്‍ കര്‍ണ്ണാടക സര്‍ക്കാര്‍ തിരുമാനിച്ചു.ഭൂരിഭാഗം മദ്യ വ്യാപാരികളും കോടതിയെ സമീപിച്ചെങ്കിലും കോടതി ഹര്‍ജികള്‍ മുഴുവന്‍ തള്ളി.കേരളത്തില്‍ കോടതി വിധിയെ മറികടക്കാന്‍ സംസ്ഥാന പാതകള്‍ വരെ പുനര്‍ നാമം ചെയ്തും പുതിയ മദ്യനയത്തിലൂടെ കൂടുതല്‍ ബാറുകള്‍ തുറക്കുമ്പോഴുമാണ് തൊട്ടടുത്ത കര്‍ണ്ണാടകയില്‍ മദ്യവ്യാപാരത്തിന് സര്‍ക്കാര്‍ തടയിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: