കല്‍പ്പറ്റ:നഞ്ചന്ഗോഡ്വയനാട്നിലമ്പൂര് റയില്‍പാത പദ്ധതി അട്ടിമറിക്കെതിരെ ശക്തമായ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് നീലഗിരിവയനാട് എന്‍.എച്ച് & റയില്‍വേ ആക്ഷന്‍ കമ്മിറ്റി . കേരളജനതയുടെ ഒരു നൂറ്റാണ്ട് പിന്നിട്ട സ്വപ്നമാണ് കപ്പിനും ചുണ്ടിനുമിടയില്‍ അട്ടിമറിക്കപ്പെട്ടത്. പദ്ധതിയില്‍ സജീവതാല്പ്പര്യമെടുത്ത ഡി.എം.ആര്.സി ക്കും ഡോ:ഇ.ശ്രീധരനും വേദനയോടെ പിന്‍വാങ്ങേണ്ടിവന്നത് സംസ്ഥാനത്തിന്റെ വികസനചരിത്രത്തിലെ കറുത്ത അദ്ധ്യായമാണ്. വിശദമായ പദ്ധതിരേഖ തയ്യാറാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കോടിക്കണക്കിന് രൂപ ഡി.എം.ആര്.സി ഇതിനകം ചിലവഴിച്ചുകഴിഞ്ഞതാണ്. എന്നാല്‍ ആദ്യഗഡുവായി ഡി.എം.ആര്.സി യുടെ അക്കൗണ്ടില്‍ നിക്ഷേപിച്ചു എന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയ രണ്ട് കോടി രൂപ പോലും യാതൊരു കാരണവും കൂടാതെ വാക്കാലുള്ള നിര്‍ദ്ദേശത്താല്‍ തടഞ്ഞുവെച്ചിരിക്കുകയാണ്. സര്‍വ്വേ അനുമതിക്കായി കര്‍ണ്ണാടക സര്‍ക്കാറിനോട് രേഖാമൂലം ആവശ്യപ്പെടാന്‍ പോലും ബന്ധപ്പെട്ടവര്‍ തയ്യാറാവുന്നില്ല. കേന്ദ്രസര്‍ക്കാര്‍ പകുതി തുക ബജറ്റില്‍ അനുവദിച്ച ഒരു പദ്ധതിയാണ് ഇങ്ങനെ സംസ്ഥാനതലത്തില്‍ അട്ടിമറിക്കപ്പെട്ടത്. ഏതാനും ചില സ്വാര്ത്ഥതാല്പ്പര്യക്കാരാണ് കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ അംഗീകരിച്ച നഞ്ചന്‍ഗോഡ്നിലമ്പൂര്‍ റയില്‍പാത അട്ടിമറിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഡോ:ഇ.ശ്രീധരനെ പദ്ധതിയില്‍നിന്ന് തുരത്തിയോടിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഗൂഢലക്ഷ്യങ്ങളുണ്ട്. താല്‍ക്കാലികമായി അവര്‍ വിജയിച്ചെങ്കിലും ശക്തമായ ജനകീയപ്രക്ഷോഭത്തിലൂടെ ആക്ഷന്‍ കമ്മിറ്റി ഇതിനെ നേരിടും. നഞ്ചന്‍ഗോഡ്നിലമ്പൂര്‍ റയില്‍പാത വയനാടന്‍ ജനതയുടേയും കേരളത്തിന്റെയും അവകാശമാണ്. ഈ അവകാശനിഷേധത്തിനെതിരെ ജനങ്ങളുടെ പ്രതിഷേധജ്വാല ആക്ഷന്‍ കമ്മിറ്റി ഉയര്‍ത്തിക്കൊണ്ടുവരും. ആദ്യഘട്ടമായി വയനാട് സിവില്‍ സ്റ്റേഷനു മുമ്പിലും തുടര്‍ന്ന് തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുമ്പിലും ആക്ഷന്‍ കമ്മിറ്റി ശക്തമായ ജനകീയസമരങ്ങള്‍ സംഘടിപ്പിക്കും. സമരങ്ങളുടെ പ്രചരണാര്‍ത്ഥം വാഹനപ്രചരണജാഥ സംഘടിപ്പിക്കാനും ആക്ഷന്‍ കമ്മിറ്റി തീരുമാനിച്ചു. നഞ്ചന്‍ഗോഡ്നിലമ്പൂര്‍ റയില്‍പാത യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള പ്രക്ഷോഭങ്ങളില്‍ കക്ഷിരാഷ്ട്രീയഭേദമെന്യെ മുഴുവന്‍ ജനങ്ങളും പങ്കെടുക്കണമെന്ന് ആക്ഷന്‍ കമ്മിറ്റി അഭ്യര്‍ത്ഥിച്ചു.
കണ്‍വീനര്‍ അഡ്വ:ടി.എം.റഷീദ്, വിനയകുമാര്‍ അഴിപ്പുറത്ത്, അഡ്വ:പി.വേണുഗോപാല്‍, വി.മോഹനന്, പി.വൈ.മത്തായി, ജോര്‍ജ്ജ് നൂറനാല്‍, ഫാ:ടോണി കോഴിമണ്ണില്‍, എം.എ.അസൈനാര്‍, ജോയിച്ചന്‍ വര്‍ഗ്ഗീസ്, സംഷാദ്, നാസര്‍ കാസിം, ജോസ് കപ്യാര്‍മല, ഖല്ദൂന്.വി.എന്‍.കെ, ജേക്കബ് ബത്തേരി, അബ്ദുല്‍ റസാഖ്, ഇ.പി.മുഹമ്മദാലി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: