താനൂര്‍: മലബാറിലെ പ്രശസ്ത ദേവീ ക്ഷേത്രങ്ങളിലൊന്നായ താനൂര്‍ ശോഭപറമ്പ് ശ്രീകുറുംബ ഭഗവതി ക്ഷേത്രത്തിലെ പുനപ്രതിഷ്ഠാഘോഷങ്ങള്ക്ക് ദാരുപീഠ ഘോഷയാത്രയോടെ തുടക്കമായി.
ക്ഷേത്രക്കുളത്തില്‍ നടന്ന ആറാട്ടിന് ശേഷം ക്ഷേത്രം ആശാരി കുന്നശ്ശംവീട്ടില് വിശ്വന് ദാരുപീഠം ഊരാളന്‍ കൈമാറി. തുടര്‍ന്ന് തന്ത്രി കല്ലൂര്‍മന അനിയന് നമ്പൂതിരിപ്പാട് പീഠം ഏറ്റുവാങ്ങി. പുനപ്രതിഷ്ഠാ കര്‍മ്മം നാളെ ഉച്ചക്ക് 12ന് നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: