വാഷിങ്ടണ്‍: അമേരിക്കയിലെ അര്‍ക്കന്‍സിലെ നിശാക്ലബിലുണ്ടായ വെടിവയ്‌പ്പില്‍ 28 പേര്‍ക്ക് പരിക്കേറ്റു. അര്‍ക്കന്‍സിനെ പവര്‍ ആള്‍ട്ര എന്ന നിശാക്ലബില്‍ ശനിയാഴ്ച രാത്രിയിലാണ് സംഭവം.
അജ്ഞാതരായ മൂന്നു പേര്‍ വെടിയുതിര്‍ത്തതായാണ് പോലീസ് സംശയിക്കുന്നത്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ മൂന്നു പേരുടെ നില ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
വെടിയുതിര്‍ത്ത ആരേയും ഇതുവരെ തിരിച്ചറിയാത്തതിനാല്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. നിശാക്ലബില്‍ സംഘടിപ്പിച്ച സംഗീത പരിപാടിക്കിടെ ഉണ്ടായ തര്‍ക്കമാണ് വെടിവയ്‌പ്പിലേക്ക് നയിച്ചതെന്നാണ് പ്രഥമിക വിവരം. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
















