ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ഫെഡറല്‍ അഡ്മിനിസ്‌ട്രേറ്റ് ട്രൈബല്‍ മേഖലയിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടു.
പ്ലാസ്റ്റിക് ബാഗില്‍ ഒളിപ്പിച്ചിരുന്ന ബോംബ് പൊട്ടിയാണ് അപകടമുണ്ടായത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ ബാഗ് പരിശോധിക്കുന്നതിനിടെ ആയിരുന്നു സ്‌ഫോടനം. അഫ്ഗാന്‍ അതിര്‍ത്തിക്ക് സമീപമുള്ള ചെക്‌പോസ്റ്റിലാണ് ബാഗ് കണ്ടെത്തിയത്.
ഒരു സൈനികനും രണ്ട് അര്‍ധസൈനികരും ഒരു പ്രദേശവാസിയുമാണ് കൊല്ലപ്പെട്ടത്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
















