കോഴിക്കോട്: സിപിഎം എതിരാളികളെ ഉന്മൂലനം ചെയ്യുന്ന പാര്‍ട്ടിയാണെന്ന് സിഎംപി ജില്ലാ സെക്രട്ടറി നാരായണന്‍കുട്ടി. ഓര്‍ഗനൈസര്‍ വാരിക സംഘടിപ്പിച്ച ‘ശാന്തിതേടി’ സമാധാന സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിപിഎമ്മില്‍ നിന്ന് പുറത്തുവന്നപ്പോള്‍ സിഎംപി പ്രവര്‍ത്തകരെ വ്യാപകമായി വേട്ടയാടി. അന്ന് അക്രമങ്ങളില്‍ നിന്ന് രക്ഷിച്ചത് ആര്‍എസ്എസും ബിജെപിയുമാണ്. അക്രമങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത് സിപിഎമ്മാണെന്നും നാരായണന്‍കുട്ടി പറഞ്ഞു.
















