തിരുവനന്തപുരം: കേന്ദ്ര ഉദ്യോഗ മന്ത്രാലയത്തിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന ദേശീയ തൊഴില്‍ സേവനകേന്ദ്രവും കൊച്ചിയിലെ സൊസൈറ്റി ഫോര്‍ ഇന്റഗ്രേറ്റഡ് ഗ്രോത്ത് ഓഫ് ദി നേഷന്‍, കേരള ചേമ്പര്‍ ഓഫ് കോമേഴ്‌സ് & ഇന്‍ഡസ്ട്രീസ് എന്നിവയുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന തൊഴില്‍ മേള ഇന്ന്. കരമനയിലുള്ള മന്നം മെമ്മോറിയല്‍ റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ രാവിലെ 9 മുതല്‍ 6 വരെയാണ് മേള. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ അവരുടെ വയസ്സ്, യോഗ്യത, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി രാവിലെ 9 ന് മേള നടക്കുന്ന കേന്ദ്രത്തിലെത്തി പേര് രജിസ്റ്റര്‍ ചെയ്യണം.
















