തിരുവനന്തപുരം: കര്‍ക്കടക വാവ് ബലിതര്‍പ്പണ ദിനത്തില്തിരുവല്ലം പരശുരാമ ക്ഷേത്രത്തില്‍ð ഏര്‍പ്പെടുത്തേണ്ടïക്രമീകരണങ്ങള്‍ സംബന്ധിച്ച് ക്ഷേത്രാങ്കണത്തില്‍ðമേയറുടെ അദ്ധ്യക്ഷതയില്‍ð അവലോകന യോഗം ചേര്‍ന്നു. ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അമ്പലത്തിന്റെ പരിസരത്തുള്ള പ്രദേശങ്ങളിലെ ഓട, റോഡ് എന്നിവ അടിയന്തിരമായി ഊര്‍ജ്ജിത ശുചീകരണ പ്രവര്‍ത്തനം നടത്തുന്നതിനും, മാസ് ഫോഗിങ് നടത്തുന്നതിനും നഗരസഭാ ഹെല്‍ത്ത് വിഭാഗത്തിന് നിര്‍ദ്ദേശം നല്കി. യോഗത്തില്‍ðനഗരാസൂത്രണ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ അഡ്വ.ആര്.സതീഷ്കുമാര്‍, കൗണ്‍സിലര്‍മാരായ കൃഷ്ണവേണി, ഗീതാകുമാരി, നൂര്ജഹാന്, ജ്യോതി സതീശന്, ഒ.രാജോഗാപാല്എംഎല്എയുടെ പി.എ. രഞ്ജിത്.എം, ദേവസ്വം അസിസ്റ്റന്റ് എന്‍ജിനീയര്‍ ആര്.മുരളീധരന് നായര്‍, ക്ഷേത്ര വികസന സമിതി അംഗങ്ങള്‍, ക്ഷേത്ര പരിസരത്തെ റസിഡന്‍സ് അസോസിയേഷന് പ്രതിനിധികള്‍ എന്നിവരും പങ്കെടുത്തു.
















