കാട്ടിക്കുളം : തൃശ്ശിലേരി വില്ലേജിലെ കാട്ടിക്കുളം ആലത്തൂര്‍ എസ്റ്റേറ്റ് എസ്ചീറ്റ് ആ ന്‍ഡ് ഫോര്‍ഫീച്ചേഴ്സ് ആക്ട് പ്രകാരം ഏറ്റെടുക്കുന്നതില്‍ ആശങ്കകളുയരുന്നു. എസ്റ്റേറ്റ് നിയമപ്രകാരം സര്‍ക്കാരിലേക്ക് ഏറ്റെടുക്കുന്നത് ബോധപൂര്‍വം അട്ടിമറിക്കാന്‍ നീക്കം നടന്നേക്കാമെന്ന് ചൂണ്ടിക്കാട്ടി പൊതുപ്രവര്ത്തകന് റവന്യൂ മന്ത്രിക്കും മറ്റ് ഉന്നതാധികാരികള്‍ക്കും പരാതി നല്കി.
എസ്റ്റേറ്റ് ഏറ്റെടുക്കുന്നതില്‍ നിയമതടസമില്ലെന്ന് വിവിധ അന്വേഷണ സംഘങ്ങള്‍ കണ്ടെത്തിയതിനിടെ ഒരു റവന്യൂ ഉദ്യോഗസ്ഥന് തന്നെ ഇതിനുവിരുദ്ധമായി സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കിയതിലെ അനൗചിത്യവും പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
എസ്റ്റേറ്റ് ഏറ്റെടുക്കുന്നത് സംബന്ധിച്ച് അന്വേഷണം നടത്തി മാനന്തവാടി തഹസില്‍ദാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഭൂവുടമയായ എഡ്വേര്‍ഡ് ജൂബര്‍ട്ട് വാനിങ്കന്‍ തന്റെ ഉടമസ്ഥതയിലും അനുഭവത്തിലും കൈവശത്തിലുമുണ്ടായിരുന്ന കാട്ടിക്കുളം ആലത്തൂര്‍ എസ്റ്റേറ്റ് മാനന്തവാടി സ.റ.ഓഫീസിലെ 267/2006 നമ്പര്‍ ദാനാധാരപ്രകാരം മൈക്കിള്‍ ഫ്ളോയിഡ് ഈശ്വര്‍ എന്ന അദ്ദേഹത്തിന്റെ ദത്തുപുത്രന് ദാനമായി നല്‍കിയതില്‍ നിലവിലുള്ള നിയമങ്ങളുംചട്ടങ്ങളും പ്രകാരം അപാകതയില്ലെന്നാണ് പറയുന്നത്. ഈ ഭൂമി കൈമാറുന്നതിന് മുന്‍കൂര്‍ അനുമതി ആവശ്യമില്ലായെന്നും മേല്‍പ്പറഞ്ഞ ആക്ട് പ്രകാരം ഏറ്റെടുക്കുന്നത് നിയമപ്രകാരം ശരിയല്ലെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. എന്നാല്‍ വിദേശ പൗരന്റെ ഉടമസ്ഥതയിലുള്ള സ്വത്ത് അദേഹത്തിന്റെ കാലശേഷം സര്‍ക്കാരിലേക്ക് വന്നുചേരണമെന്നാണ് നിയമം അനുശാസിക്കുന്നതെന്നും ആലത്തൂര്‍ എസ്റ്റേറ്റ് കൈമാറ്റത്തി ല്‍ ക്രമവിരുദ്ധമായനടപടികള് ഉണ്ടായിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി നിരവധി അന്വേഷണ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുള്ള കാര്യം ബെന്നി വര്‍ഗീസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഏറ്റവും ഒടുവില്‍ വയനാട് ജില്ലാ കലക്ടര്‍ ആവശ്യപ്പെട്ടതു പ്രകാരം തഹസില്‍ദാര്‍ അന്വേഷണം നടത്തി സമര്‍പ്പിച്ച റിപ്പോര്‍ട്ട് മുമ്പ് തഹസില്‍ദാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെ ഖണ്ഡിക്കുന്നുണ്ട്. മുന്‍കൂര്‍ അനുമതി വാങ്ങാതെയാണ് ടി എസ്റ്റേറ്റ് ദത്തുപുത്രനായ മൈക്കിള്‍ ഫ്ളോയിഡ് ഈശ്വറിന് കൈമാറിയതെന്നും ദാനാധാരം നിയമപ്രകാരം അസാധുവാണെന്നും ആയത്കൊണ്ട് റദ്ദാക്കപ്പെടേണ്ടതാണെന്നും പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു. എസ്റ്റേറ്റ് എസ്ചീറ്റ് ആ ന്‍ഡ് ഫോര്ഫീച്ചര് ആക്ട് പ്രകാരം സര്‍ക്കാരിലേക്ക് നിക്ഷിപ്തമാക്കേണ്ടതാണെന്നും തഹസില്‍ദാരുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.
നിലവില്‍ ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള വിചാരണ കലക്ട്രേറ്റില്‍ നടന്നുവരികയാണ്.എസ്റ്റേറ്റ് ഏറ്റെടുക്കുന്നതിന് എതിരെ റിപ്പോര്‍ട്ട് തയ്യാറാക്കി സമര്‍പ്പിച്ച അതേ ഉദ്യോഗസ്ഥനാണ് നിലവില്‍ ഇതുസംബന്ധിച്ച ഫയല്‍ കൈകാര്യം ചെയ്യുന്നതെന്ന് പരാതിയില്‍ പറയുന്നു. എസ്റ്റേറ്റ് ഉടമക്ക് അനുകൂലമായി റിപ്പോര്‍ട്ട് സമര്‍പ്പിച്ച ഉദ്യോഗസ്ഥന് തുടര്‍ നടപടികള്‍ സ്വീകരിക്കേണ്ട ആളായതിനാല്‍ കേസ് അട്ടിമറിക്കപ്പെടുമോയെന്ന് വ്യക്തിപരമായി ഭയക്കുന്നുണ്ട്. ആയതിനാല്‍ ഈ വിഷയത്തില്‍ അടിയന്തിരമായി ഇടപെട്ട് കേസിന്റെ വിചാരണ ബന്ധപ്പെട്ട ഉദ്യോഗസ്ഥനില്‍ നിന്ന് എടുത്തുമാറ്റുകയോ, വിചാരണയ്ക്കുശേഷം ഫയല്‍ ലാന്റ് റവന്യൂ കമ്മീഷണറേറ്റിലേക്ക് വിളിപ്പിച്ച് മേ ല്പരിശോധന നടത്തുകയോ വേണമെന്നും പരാതിക്കാരാന് ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: