പുതുക്കാട് : സെന്ററില്‍ വെള്ളക്കെട്ട് രൂക്ഷം, പഞ്ചായത്ത് അധികൃതരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഡ്രൈനേജ് നിര്‍മ്മിക്കുമെന്ന് സ്ഥലത്തെത്തിയ ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥര്‍ അറിയിച്ചു. കാലവര്‍ഷം ശക്തമായതോടെ രൂക്ഷമായ വെള്ളക്കെട്ടാണ് പുതുക്കാട് സെന്ററില്‍ അനുഭവപ്പെടുന്നത്.
ടോള്‍ കമ്പനി ഡ്രൈനേജ് നിര്‍മ്മിക്കാത്തതാണ് പ്രശ്നത്തിന് കാരണം. ഉയര്‍ന്ന ഭാഗങ്ങളില്‍ നിന്നും ഒഴുകിയെത്തുന്ന വെള്ളം പാതയോരത്ത് കെട്ടികിടക്കുകയാണ്. ഡ്രൈനേജ് നിര്‍മ്മിച്ച് വെള്ളക്കെട്ട് ഒഴിവാക്കണമെന്ന ആവശ്യവുമായി പഞ്ചായത്ത് അധികൃതര്‍ ദേശീയപാത അതോറിറ്റിയെ സമീപിച്ചെങ്കിലും യാതൊരു നടപടിയും ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഉണ്ടായില്ല.
ഇതേ തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി ശിവരാജന്റെ നേതൃത്വത്തില്‍ ഭരണ സമിതിയംഗങ്ങള്‍ ദേശീയപാത അതോറിറ്റിയുടെ ടോള്‍ പ്ലാസയിലുള്ള ഓഫീസിലേക്ക് പ്രതിഷേധവുമായി എത്തുകയായിരുന്നു. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ പുതുക്കാട് സെന്ററില്‍ ഡ്രൈനേജും മുപ്ലിയം റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് കള്‍വര്‍ട്ടും നിര്‍മ്മിക്കാമെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: