ന്യൂദല്‍ഹി: ജിഎസ്ടിയുടെ ആനുകൂല്യങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കുന്നതിന്റെ ഭാഗമായി പ്രമുഖ വാഹന നിര്‍മാതാക്കളായ മാരുതി കാറുകളുടെ വില കുറച്ചു. ജി.എസ്.ടി മൂലം ലഭ്യമാകുന്ന നേട്ടം മുഴുവന്‍ ഉപഭോക്താകള്‍ക്ക് നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും മാരുതി അറിയിച്ചു.
മാരുതിയുടെ വിവിധ മോഡലുകള്‍ക്ക് മൂന്ന് ശതമാനം വരെയാണ് വിലയില്‍ കുറവ് വരുത്തിയിരിക്കുന്നത്. ഇതിനൊപ്പം തന്നെ മാരുതിയുടെ ചില മോഡലുകളുടെ വില ഉയര്‍ത്തിയിട്ടുണ്ട്. സിയാസ്, എര്‍ട്ടിഗ എന്നീ മോഡലുകളുടെ വിലയാണ് ഉയരുക.
ഹൈബ്രിഡ് മോഡലുകള്‍ക്ക് നല്‍കിയിരുന്ന നികുതി ഇളവ് ജി.എസ്.ടി വരുന്നതോടെ ഇല്ലാതാകും. ഇതാണ് പല മോഡലുകളുടെയും വില വര്‍ധിക്കാന്‍ കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: