ന്യൂദല്‍ഹി: ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലയിലെ ദൈല്‍ഗാമില്‍ സുരക്ഷാസേനയും ഭീകരവാദികളും തമ്മില്‍ ഏറ്റുമുട്ടൽ. വെടിവയ്‌പിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്.
ദൈല്‍ഗാമിലെ ഒരു വീട്ടില്‍ രണ്ട് ലഷ്കര്‍ ഇ ത്വയ്ബ ഭീകരര്‍ ഒളിച്ചിരിക്കുന്നതായുള്ള വിവരത്തെ തുടര്‍ന്ന് സുരക്ഷാ സേന നടത്തിയ തെരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. ഇതിനിടയിലാണ് പ്രദേശവാസിയായ താഹിറ ബീഗം എന്ന സ്ത്രീയ്‌ക്ക് വെടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇവര്‍ പിന്നീട് മരിച്ചു. ഒളിച്ചിരിക്കുന്ന ഭീകരരെ കണ്ടെത്തുന്നതിനായി സൈന്യം തിരച്ചില്‍ നടത്തുകയാണ്.
















