പാരീസ്: നാസി വംശഹത്യയെ അതിജീവിച്ച് ഇതിഹാസമായി മാറിയ ഫ്രഞ്ച് മിതവാദി രാഷ്‌ട്രീയപ്രവര്‍ത്തക സിമൊന്‍ വെയ്‌ൽ (89) അന്തരിച്ചു. 1979-ല്‍ യൂറോപ്യന്‍ പാര്‍ലമെന്റിന്റെ തെരഞ്ഞെടുക്കപ്പെട്ട ആദ്യ പ്രസിഡന്റ് കൂടിയായിരുന്നു വെയ്. ഫ്രാന്‍സില്‍ ഗര്‍ഭഛിദ്രത്തിനു നിയമപരിരക്ഷ നേടിയെടുക്കുന്നതില്‍ വെയ് നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്.
1927-ല്‍ നീസിലുള്ള ജൂതകുടുംബത്തില്‍ ആയിരുന്നു ജനനം. 1944-ല്‍ വെയേയും കുടുംബത്തേയും ജര്‍മന്‍ പോലീസ് അറസ്റ്റ് ചെയ്തു. ഓഷ്വിറ്റ്സ് ബിര്‍കെനോ, ബെര്‍ഗന്‍ബെല്‍സെന്‍ ക്യാംപുകളിലേക്കായിരുന്നു അമ്മയേയും സഹോദരിമാരേയും കൊണ്ടുപോയത്. അമ്മ ഇവിടെയാണു മരിച്ചത്.
എന്നാല്‍ പ്രതിസന്ധികളെ അതിജീവിച്ച വെയ്‌ൽ 1945 ഏപ്രിലില്‍ മോചിപ്പിക്കപ്പെടുകയും സഹോദരികൾക്കൊപ്പം ഫ്രാന്‍സിലേക്ക് തിരികെ വരുകയും ചെയ്തു.
















