വടക്കാഞ്ചേരി: വാഴാനിപുഴയില് വന്‍തോതില്‍ അറവുമാലിന്യം തള്ളിയനിലയില്‍ കണ്ടെത്തി. അറവുമാടുകളുടെ കുടല്‍മാലകളും എല്ലുകളും മറ്റുമാണ് ഭരതന് റോഡിലുള്ള എങ്കക്കാട് കല്ലംകുണ്ട് റോഡില്‍ തള്ളിയിട്ടുള്ളത്.
ഇന്നലെ രാവിലെ രൂക്ഷഗന്ധം വമിച്ചതിനെത്തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് ചാക്കുകളില്‍ മാലിന്യം കണ്ടെത്തിയത്. എസ്ഐ രതീഷിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: