ന്യൂദല്‍ഹി: ജര്‍മ്മനിയില്‍ ജി20 ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. ജൂലൈ ഏഴ്, എട്ട് തീയതികളില്‍ ജര്‍മ്മനിയിലെ രണ്ടാമത്തെ വലിയ നഗരമായ ഹാംബര്‍ഗിലാണ് സമ്മേളനം.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ചൈനീസ് പ്രസിഡന്റ് സീ ജിന്‍പിങ്, സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസ് അല്‍ സൗദ്, റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ തുടങ്ങിയ നേതാക്കള്‍ സംബന്ധിക്കും. ആഗോള ഭീകരത ഉള്‍പ്പെടെ ഉച്ചകോടിയില്‍ ചര്‍ച്ചാ വിഷയമാകുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ജൂലൈ നാല് മുതല്‍ ആറ് വരെയുള്ള ദിവസങ്ങളിലെ ഇസ്രായേല്‍ സന്ദര്‍ശനത്തിന് ശേഷമാണ് മോദി ജര്‍മ്മനിയിലെത്തുന്നത്. ഇസ്രായേല്‍ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് മോദി. 2015ലാണ് ആദ്യമായി ഇന്ത്യയുടെ രാഷ്‌ട്രപതി ഇസ്രായേല്‍ സന്ദര്‍ശിച്ചത്.
















