തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള കേരളാ ഇലക്ട്രിക്കല്‍ ആന്റ് അലൈഡ് എന്‍ജിനീയറിംഗ് പ്രോഡക്ടിന്റെ നേതൃത്വത്തില്‍ മറ്റു സംസ്ഥാന സര്‍ക്കാരുകളെയും, സ്വകാര്യ സ്ഥാപനങ്ങളെയും പങ്കെടുപ്പിച്ചു കൊണ്ട് സംഘടിപ്പിക്കുന്ന എലക്‌സ് 2017 ന്റെ ലോഗോ വ്യവസായ മന്ത്രി എ.സി. മൊയ്തീന്‍ പ്രകാശനം ചെയ്തു. കൊച്ചി സിയാല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ ഡിസബര്‍ 13 മുതല്‍ 15 വരെയാണ് മേള നടക്കുന്നത്.
വൈദ്യുത ഉല്‍പ്പന്ന നിര്‍മ്മാണ വിതരണ മേഖലയിലുള്ള സ്ഥാപനങ്ങളാണ് മേളയില്‍ പങ്കെടുക്കുന്നത്. സാമൂഹികവും, ഗാര്‍ഹികവുമായ നിര്‍മ്മാണ രീതികളിലുള്ള പദ്ധതികള്‍, ഉള്‍പ്പെടുത്തി വൈദ്യുതിയെ സാങ്കേതികവിദ്യയുമായി സമന്വയിപ്പിച്ച് വികസിപ്പിക്കാവുന്ന മേഖലകള്‍ സമ്മേളനത്തില്‍ പ്രദര്‍ശനത്തിനോടൊപ്പം ചര്‍ച്ചചെയ്യും.
ന്യൂഡല്‍ഹി മിറോ ഫോം ഇന്‍ഡ്യ, മുംബൈ ഫെയര്‍ ആക്ട് എക്‌സിബിഷന്‍സ്, തിരുവനന്തപുരം ടോറസ് ബിസിനസ്സ് കോര്‍പറേഷന്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ ചേര്‍ന്ന് രൂപപ്പെടുത്തിയ എസ്പിബി അസോസിയേറ്റ്‌സ് ആണ് മേളയുടെ സംഘാടകര്‍.
















