പേട്ട: ടൈറ്റാനിയത്തില്‍ വ്യവസ്ഥയനുസ്സരിച്ചുളള ജോലിസംവരണം നടപ്പിലാക്കണമെന്ന് ബിഎംഎസ് ജില്ല ജോയിന്റ് സെക്രട്ടറി ഗോവിന്ദ് ആര്‍.തമ്പി. മാലിന്യം ഒഴുക്കിവിടുന്നജോലിയിലെ സംവരണം ഒരു വിഭാഗത്തിന് മാത്രമായി നിജപ്പെടുത്താനുളള ഭരണ കക്ഷി യൂണിയനുകളുടെ അജണ്ട ആ വിഭാഗത്തിനെ തെരഞ്ഞുപിടിച്ചുളള പ്രീണനമാണ്. രാഷ്‌ട്രീയ മുതലെടുപ്പാണ് ഇതിന് പിന്നിലെന്ന് ഗോവിന്ദ് ആരോപിച്ചു. ടൈറ്റാനിയത്തിന്റെ ഉടമസ്ഥതയിലുളള സ്ഥലത്തെ മാലിന്യം കലര്‍ന്ന മണ്ണ് നീക്കം ചെയ്യാനുളള പ്രവര്‍ത്തനത്തെ തടഞ്ഞതിന് പിന്നില്‍ കമ്പനിയ്‌ക്കുമേല്‍ മുതലെടുപ്പ് നടത്താനുളള തന്ത്രമാണ്. കാലങ്ങളായി ഇവിടെ നടന്നിട്ടുളള പ്രതിഷേധങ്ങളും സമരങ്ങളും മാലിന്യ ഒഴുക്ക് നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ടായിരുന്നു. എന്നാല്‍ ഇന്നിത് നിലനിര്‍ത്തേണ്ടത് ഒരുവിഭാഗത്തിന്റെ ആവശ്യമായി മാറിയിരിക്കുകയാണ്. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ നിര്‍ദ്ദേശപ്രകാരം കമ്പനി പ്രവര്‍ത്തനത്തെ തടഞ്ഞവര്‍ക്കെതിരെ വിശദാന്വേഷണം നടത്തണമെന്നും ഗോവിന്ദ് .ആര്‍.തമ്പി ആവശ്യപ്പെട്ടു .
















