ന്യൂദല്‍ഹി: ദല്‍ഹിയിലെ മിയാന്‍വാലി നഗറില്‍ ബുദ്ധിമാന്ദ്യമുള്ള പെണ്‍കുട്ടി പീഡനത്തിനിരയായി. വീട്ടുടമസ്ഥന്‍ ഒരാഴ്ച തുടര്‍ച്ചയായി പെണ്‍കുട്ടിയെ പീഡിപ്പിച്ചു വരികയായിരുന്നു. മറ്റു കുടുംബാംഗങ്ങള്‍ പുറത്തുപോകുന്ന സമയത്തായിരുന്നു വീട്ടുടമയുടെ പീഡനം.
കഴിഞ്ഞ ദിവസം പെണ്‍കുട്ടിയുടെ സഹോദരന്‍ വീട്ടിലെത്തിയപ്പോള്‍ പെണ്‍കുട്ടിയെ കാണാതായതായി ശ്രദ്ധയില്‍പ്പെട്ടു. ഇതേതുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വീട്ടുടമയുടെ സമീപത്തുള്ള വീട്ടില്‍നിന്നു പെണ്‍കുട്ടിയെ കണ്ടെത്തിയത്. സഹോദരന്‍ എത്തുമ്പോള്‍ പ്രതി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.
തുടര്‍ന്നു പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയ സഹോദരന്‍ വീട്ടുടമയ്‌ക്കെതിരേ പോലീസില്‍ പരാതി നല്‍കി. വീട്ടുടമയെ പോലീസ് അറസ്റ്റ് ചെയ്തു. പീഡനത്തിരിയായ പെണ്‍കുട്ടിയെ കൗണ്‍സിലിംഗിനു വിധേയമാക്കി.
















