കൊട്ടാരക്കര: ടൗണിലെ ഗതാഗതക്കുരുക്ക് അഴിക്കാന്‍ കര്‍ശനനടപടികളുമായി നഗരസഭ രംഗത്ത്. വ്യാഴാഴ്ച നഗരസഭ ഓഫീസില്‍ ചേര്‍ന്ന ട്രാഫിക് അവലോകനയോഗത്തിലാണ് വിവിധ ഗതാഗത പരിഷ്‌കരണങ്ങള്‍ക്ക് തീരുമാനമായത്.
ടൗണിനെ ഒരാഴ്ചക്കുള്ളില്‍ പൂര്‍ണമായി ക്യാമറ നിരീക്ഷണത്തിലാക്കും. ഇതിനായുള്ള തുക എംഎല്‍എ ഫണ്ടില്‍ നിന്നും കണ്ടെത്തും. പോലീസും മുനിസിപ്പാലിറ്റിയും ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. അനധികൃത പാര്‍ക്കിങ് ഒഴിവാക്കുന്നതിനായി കര്‍ശന നടപടി സ്വീകരിക്കും. വ്യാപാരസ്ഥാപനങ്ങളുടെ അനധികൃത കയ്യേറ്റവും വെളിയിലേക്കുള്ള ഇറക്കുകളും ഒഴിപ്പിക്കും. നടപ്പാത സഞ്ചാരയോഗ്യമാക്കും. ട്രാഫിക് നിയന്ത്രണത്തിനായി വാര്‍ഡന്മാരുടെ എണ്ണം കൂട്ടും. ദിശാബോര്‍ഡുകള്‍ സ്ഥാപിക്കും. അമിതചാര്‍ജ് ഈടാക്കുന്ന ഓട്ടോകള്‍ക്കെതിരെ കര്‍ശന നടപടി എടുക്കും. നഗരസഭ പെര്‍മിറ്റുള്ള ഓട്ടോറിക്ഷകള്‍ക്ക് സ്റ്റാന്റ് ഒരുക്കുകയും പ്രത്യേകനമ്പറും നിറവും നല്‍കുകയും ചെയ്യും. ഡ്രൈവര്‍മാര്‍ക്ക് ഐഡന്റിറ്റി കാര്‍ഡ്— നല്‍കും. വണ്‍വേ സംവിധാനം ഫലപ്രദമാക്കും. പുത്തൂര്‍ ഭാഗത്തേക്കുള്ള ബസുകള്‍ പഴയ കൊല്ലം ചെങ്കോട്ട റോഡുവഴിയാക്കും. പുലമണിലെയും ചന്തമുക്കിലെയും ബസ്—സ്റ്റോപ്പുകള്‍ പുനക്രമീകരിക്കും. ആശുപത്രി ജങ്ഷനിലെ ബസ് സ്റ്റോപ്പ്—കൊല്ലം ഭാഗത്തേക്കുള്ളവര്‍ക്ക് മാത്രമാക്കും. ഓയൂര്‍ ഭാഗത്തേക്കുള്ള ബസ്—സ്റ്റോപ്പ് ചന്തമുക്കില്‍ വണ്‍വേക്ക് താഴെ നിലവിലുള്ളതുപോലെ തുടരും. പോലീസിന്റെയും മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും വ്യാപാരികളുടെയും റെസിഡന്റ്‌സ് അസോസിയേഷന്റെയും സഹകരണത്തോടെയാകും പരിഷ്‌കരണങ്ങള്‍ നടപ്പാക്കുക. ഐഷാപോറ്റി എംഎല്‍എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ഗീത സുധാകരന്‍ അധ്യക്ഷയായി. എസ്പി എസ്.സുരേന്ദ്രന്‍, ഡിവൈഎസ്പി ബി.കൃഷ്ണകുമാര്‍, സിഐ ഷൈനു തോമസ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ എസ്.ആര്‍.രമേശ്, സി.മുകേഷ്, കൗണ്‍സിലര്‍മാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, വിവിധ സംഘടനപ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു.
















