തൃശൂര്‍: തമ്പുരാന് നാരായണന് എന്ന ആന കഴിഞ്ഞ ദിവസം ചെരിയാന്‍ ഇടയായത് ബോര്‍ഡിന്റെ അനാസ്ഥകൊണ്ടാണെന്നും ഇക്കാര്യത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും വിശ്വഹിന്ദുപരിഷത്ത് ജില്ലാ ഘടകം ആവശ്യപ്പെട്ടു.
മതിയായ തീറ്റയും പരിചരണവും ലഭിക്കാതെ ബാക്കിനില്ക്കുന്ന ആനകള്‍ക്കും ഗുരുതരമായ പാദരോഗവും മറ്റുമുള്ളതായും വ്യക്തമായിട്ടുണ്ട്. മറ്റൊരാന കഴിഞ്ഞദിവസം പുലര്‍ച്ചെ പാദം നിലത്തുറപ്പിക്കാന്‍ സാധിക്കാതെ കുഴഞ്ഞുവീണു. ഇനിയുള്ള ആനകളെ ശരിയാംവണ്ണം സംരക്ഷിക്കുകയും വിദഗ്ദ്ധ ചികിത്സയും തീറ്റയും വെള്ളവും ലഭ്യമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ജില്ലാപ്രസിഡണ്ട് എം.കെ.രാജഗോപാല്‍ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.കരുണാകരന്, സി.കെ.മധു, എം.ആര്.ഷണ്മുഖന്, പ്രസാദ് അഞ്ചേരി, എം.പി.സുകുമാരന്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: