തൃശൂര്‍: നാല് സ്വകാര്യ ആശുപത്രികളില്‍ കൂടി സൗജന്യ പനി ക്ലിനിക് ഇന്ന് ആരംഭിക്കും. തൃശൂര്‍ എലൈറ്റ് ആശുപത്രിയിലും വെസ്റ്റ് ഫോര്‍ട്ട് ആശുപത്രിയിലും വൈകിട്ട് 3 മുതല്‍ 5 വരെയും വടക്കാഞ്ചേരി ഡിവൈന്‍ ആശുപത്രിയില്‍ വൈകിട്ട് 4 മുതല്‍ 6 വരെയും സെന്റ് ജെയിംസ് ആശുപത്രിയില്‍ വൈകിട്ട് 5 മുതല്‍ 7 വരെയും സൗജന്യമായി പനി ബാധിതരെ പരിശോധിക്കും.
എച്ച്1എന്‍1 ചികിത്സക്കാവശ്യമായ ഒസള്‍ട്ടമാവിര്‍ ഗുളിക തൃശൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെയും, ചാലക്കുടിയിലെയും കാരുണ്യ ഫര്‍മസി കളിലും, കോട്ടപ്പുറം എജെ മെഡിക്കല്‍സിലും ലഭ്യമാണെന്ന് ഡിഎംഒ അറിയിച്ചു. സ്വകാര്യ ആശുപത്രികള്‍ക്ക് ഇവിടെ നിന്ന് ഗുളിക വാങ്ങാവുന്നതാണ്.
പനി ചികിത്സയുടെ ഭാഗമായി രക്തം ആവശ്യമാക്കുന്ന ഘട്ടത്തില്‍ രക്തം മുഴുവനായോ ഘടകങ്ങളായോ നല്കാന് ഐഎംഎ രക്തബാങ്കില്‍ സൗകര്യമുള്ളതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ സുഹിത അറിയിച്ചു.
സന്നദ്ധമായി രക്തം നല്കാന് തയ്യാറുള്ള കോളേജ് വിദ്യാര്‍ത്ഥികള്‍ ഐ എം എ രക്ത ബാങ്കുമായി ബന്ധപ്പെടേണ്ടതാണ്. ഇക്കാര്യത്തില്‍ എന്‍ എസ് എസ് യൂണിറ്റുകള്‍ക്ക് മുന്‍കൈ എടുക്കാവുന്നതാണ്. ഒരേ സമയം 60 പേരില്‍ നിന്ന് വരെ രക്തം സ്വീകരിക്കാന്‍ ഐ എം എ രക്ത ബാങ്കില്‍ സൗകര്യമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: