പുതുക്കാട്:കണ്ണംമ്പത്തൂരില്‍ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞണ്ടായ അപകടത്തില്‍ യുവാവ് മരിച്ചത് ചികിത്സാ പിഴവുമൂലമെന്ന് പരാതി. മരിച്ച കണ്ണംമ്പത്തൂര്‍ മുള്ളക്കര സനലി (24)ന്റെ പിതാവ് ലോനപ്പന് പുതുക്കാട് പോലീസില്‍ പരാതി നല്കി. അപകടത്തില്‍ കാലില്‍ മാത്രം പരിക്ക് പറ്റിയ സനലിനെ തിങ്കളാഴ്ച ഓപ്പറേഷന് വിധേയനാക്കിയിരുന്നു. ഓപ്പറേഷന് നടത്തിയതിലെ പിഴവാണ് മരണത്തിന് കാരണമായതെന്ന് പരാതിയില്‍ പറയുന്നു. ഞായറാഴ്ചയായിരുന്നു അപകടം. ജൂബിലി മിഷ്യന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാത്രി പതിനൊന്നു മണിയോടെയാണ് സനല്‍ മരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: