വടക്കാഞ്ചേരി: ശക്തമായ മഴയില്‍ വടക്കാഞ്ചേരിയിലെ നിരവധി വ്യാപാര സ്ഥാപനങ്ങളില്‍ വെള്ളം കയറി. ഗോതമ്പുള്‍പ്പെടെയുള്ള ഭക്ഷ്യസാധനങ്ങള്‍ നശിച്ചു. ആയിരക്കണക്കിന് രൂപയുടെ നഷ്ടം സംഭവിച്ചതായി വ്യാപാരികള്‍ പറയുന്നു. പഴയ റെയില്‍വേ ഗേറ്റിന് സമൂപമുള്ള കടകളിലാണ് കഴിഞ്ഞ ദിവസം വെള്ളം കയറിയത്.
ജയകൃഷ്ണ ഫ്ളവര്‍ മില്‍, നിഷ ചിപ്സ് സ്റ്റാള്‍ എന്നിവിടങ്ങളിലാണ് വെള്ളം കയറിയത്. ഫ്ളവര്‍ മില്ലില്‍ നിലത്ത് കൂട്ടിയിട്ടിരുന്ന ഭക്ഷ്യ ഉല്പന്നങ്ങളുടെ ചാക്കുകള്‍ നനഞ്ഞ് കുതിര്‍ന്നു. കാനകളിലെ മാലിന്യം നീക്കുന്നതില്‍ നഗരസഭ വരുത്തിയ ഗുരുതര വീഴ്ചയാണ് വെള്ളക്കെട്ടിന് കാരണമെന്ന് വ്യാപാരികള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: