തൃശൂര്‍: കൂര്‍ക്കഞ്ചേരിയില്‍ കെ.എസ് പ്രകാശന് ലൈസന്‍സിയായുള്ള നമ്പര്‍ – 9 റേഷന്‍കടയില്‍ മുന്‍ഗണന പട്ടിക പ്രദര്‍ശിപ്പിക്കാതെ അര്‍ഹതപ്പെട്ടവരുടെ റേഷന്‍ വിഹിതം ദുരുപയോഗം ചെയ്തതായി കണ്ടെത്തി. കൂടാതെ സ്റ്റോക്കില്‍ 431 കി.ഗ്രാം പച്ചരി, 181 കി.ഗ്രാം ഗോതമ്പ് എന്നിവയുടെ കുറവും കണ്ടതിനെത്തുടര്‍ന്ന് റേഷന്‍കടയുടെ അംഗീകാരം അന്വേഷണവിധേയമായി താലൂക്ക് സപ്ലൈ ഓഫീസര്‍ സസ്പെന്‍ഡ് ചെയ്തു.
മാസത്തില്‍ സൗജന്യമായി 40 കി.ഗ്രാം ഭക്ഷ്യധാന്യം വരെ നല്‍കേണ്ട ചില കാര്‍ഡുകളില്‍ നാല് കി.ഗ്രാം അരിയും ഒരു കി.ഗ്രാം ഗോതമ്പും മാത്രം ഉയര്‍ന്ന വില ഈടാക്കി നല്‍കുന്നതായി അന്വേഷണത്തില്‍ കണ്ടെത്തി. തൃശൂര്‍ താലൂക്കിലെ എല്ലാ റേഷന്‍ കടകളിലും മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ടവരുടെ പട്ടിക കാര്‍ഡുടമകളുടെ അറിവിലേയ്ക്കായി പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.
ഏതെങ്കിലും കടകളില്‍ പട്ടിക കണ്ടില്ലെങ്കില്‍ താലൂക്ക് സപ്ലൈ ഓഫീസിലെ 2331031 എന്ന നമ്പറില്‍ പരാതി അറിയിക്കാവുന്നതാണ.്
പ്രതികരിക്കാൻ ഇവിടെ എഴുതുക: