തൃശൂര്‍: ഭാരതീയ നാട്യശാസ്ത്രകലകളുടെയും പൗരാണിക സാഹിത്യത്തിന്റെയും ഉപാസകനായിരുന്നു കാവാലം നാരായണപ്പണിക്കര്‍ എന്ന് തപസ്യ കലാസാഹിത്യവേദി അനുസ്മരിച്ചു.
നിയമജ്ഞനായി ജീവിതമാരംഭിച്ച് കലയിലും സാഹിത്യത്തിലും ജീവിതമലിയിച്ചുചേര്ത്ത കവി ശ്രേഷ്ഠനായിരുന്നു കാവാലം. മലയാളിയുടെ മനസ്സിലും ചുണ്ടിലും തത്തിക്കളിക്കുന്ന ഒട്ടനവധി ഗന്ധര്വ്വഗാനങ്ങള് പിറന്നുവീണത് കാവാലത്തിന്റെ മാന്ത്രികവിരല്ത്തുമ്പിലൂടെയാണ്.
രാഷ്ട്രം പദ്മഭൂഷണ്‍ നല്കി ആദരിച്ച ആ മഹാ പ്രതിഭയുടെ വിയോഗം മലയാള സാഹിത്യ കലാ ലോകത്തിന് വരുത്തിയ നഷ്ടം നികത്താനാവാത്തതാണ്. തൃശൂര്‍ ജില്ലാ കാര്യാലയത്തില്‍ വെച്ച് നടന്ന തപസ്യ കാവാലം അനുസ്മരണയോഗത്തില്‍, സംസ്ഥാന സംഘടനാസെക്രട്ടറി പി. ഉണ്ണികൃഷ്ണന്, സഹ സംഘടനാസെക്രട്ടറി സി.സി. സുരേഷ്, ശ്രീജിത്ത് മൂത്തേടത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: