വരന്തരപ്പിള്ളി: റോഡ് വികസനം, പുറമ്പോക്ക് കൈയ്യേറ്റം തിരിച്ച് പിടിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. കുട്ടോലിപാടം മുതല്‍ കുരിയടി പാലം വരെയുള്ള ഒരു കിലോമീറ്റര്‍ റോഡിന്റെ ഇരുവശവുമാണ് അളന്ന് തിട്ടപ്പെടുത്തുന്നത്.
പൊതുമരാമത്ത് വകുപ്പും പഞ്ചായത്തും റോഡ് വികസന സമിതിയും ചേര്‍ന്നാണ് റോഡ് അളക്കുന്നത്. റോഡിന്റെ ഇരുവശങ്ങളില്‍ നിന്നായി ഒരു മീറ്റര്‍ വീതം സ്ഥലമാണ് വികസനത്തിനായി എടുക്കുന്നത്.
വരന്തരപ്പിള്ളി സെന്റര്‍ ഉള്‍പ്പെടുന്ന റോഡ് പത്ത് മീറ്റര്‍ വീതിയിലാണ് വികസിപ്പിക്കുന്നത്. റോഡിന്റെ മധ്യഭാഗത്ത് നിന്ന് അഞ്ച് മീറ്റര്‍ നീളത്തില്‍ ഇരു ഭാഗങ്ങളില്‍ നിന്നായി സ്ഥലം അളക്കുന്നതിനായാണ് സര്‍വ്വകക്ഷി യോഗത്തില്‍ തീരുമാനിച്ചത്.
എന്നാല്‍ റോഡ് വ്യാപകമായി കൈയ്യേറിയിട്ടുണ്ടെന്ന അഭിപ്രായം വന്നതിനെ തുടര്‍ന്നാണ് പുറമ്പോക്ക് അളക്കുന്നതിനുള്ള നടപടികള്‍ റോഡ് വികസന സമിതിയുടെ നേതൃത്വത്തില്‍ ആരംഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: