ഇരിങ്ങാലക്കുട : ആസാദ് റോഡിലെ ജവഹര്‍ കോളനിയിലെ 24 ഓളം വീടുകള്‍ കനത്ത വെള്ളക്കെട്ട് ഭീഷണിയില്‍. കോളനിയിലെ അശാസ്ത്രിയമായ ഓവ് ചാല് നിര്‍മ്മാണം മുലം കോളനിയിലെ മൂന്ന് കുടുംബം പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയിലാണ്.
കോവില്‍ തെക്കേവളപ്പില്‍ വാസു, കോതംകണ്ടത്ത് ഷണ്മുഖന്, കാരേങ്ങാട്ട് പത്മനാഭന് എന്നിവരുടെ വീട് മുന്‍വശത്താണ് ഓവ് ചാല് അവസാനിക്കുന്നത്. മഴക്കാലമായതോടെ ഓവ് ചാലിലുടെ ഒഴുകിയെത്തുന്ന വെള്ളം ഇവരുടെ വീടിനകത്ത് വരെ എത്തി. കൊച്ചുകുട്ടികളടക്കം പകര്‍ച്ചരോഗ ബാധ ഭീഷണിയിലാണ് കഴിയുന്നത്. മുന്‍സിപ്പല്‍ അധികാരികള്‍ ഇത് വരെ നടപടികള്‍ ഒന്നുംതന്നെ എടുത്തില്ലെന്ന് ഇവര്‍ പരാതിപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: