ചാവക്കാട്: കപ്പലില്‍ നിന്നും ഉപേക്ഷിച്ച ഫൈബര്‍ ഡിങ്കിയുടെ അവശിഷ്ടങ്ങള്‍ കരക്കടിഞ്ഞു. ഇലെ വൈകീട്ട് അഞ്ചങ്ങാടി വളവിനടുത്താണ് ചുവന്ന നിറത്തിലുള്ള പഴക്കമേറിയ ഡിങ്കി കരക്കടിഞ്ഞത്. ഡിങ്കിയുടെ കുറെ ഭാഗങ്ങള്‍ നശിച്ച നിലയിലാണ.്
കപ്പലുകളില്‍ നിന്നും കരയിലേക്ക് വരുന്നതിനും മറ്റു സുരക്ഷയുടെ ഭാഗമായുമാണ് ഇത്തരം ഡിങ്കികള്‍ ഉപയോഗിക്കാറുള്ളത്. കപ്പലില്‍ നിന്നും ഉപേഷിച്ച ഡിങ്കി കടല്‍ ഇളകി മറിഞ്ഞപ്പോള്‍ കടലിന്റെ അടിതട്ടില്‍ നിന്നുംതിരയിലൂടെ കരക്കെത്തിയതാണ് സംശയിക്കുന്നു.
മുനക്കകടവ് തീരദേശ പോലീസ് സ്ഥലത്തെത്തി ഡിങ്കി പരിശോധന നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: