തിരുവല്ല: മഴകനത്തതോടെ ഒഴിയാത്ത വെളളക്കെട്ട് ദുരിതമാകുന്നു. അപ്പര്‍ കുട്ടനാടന്‍ മേഖലകളിലും,സമീപ പഞ്ചായത്തുകളിലെയും റോഡുകളില്‍ ആദ്യമഴയില്‍ തന്നെ വെള്ളം നിറഞ്ഞു.
കടപ്ര പഞ്ചായത്തിലെ തേവേരി, കടപ്ര എന്നീ ഭാഗങ്ങളും വരമ്പിനാത്ത് മാലി, അമ്പ്രയില് ലക്ഷംവീട്, കോയിച്ചിറ എന്നീ കോളനികളിലും കെളളക്കെട്ട് നിലനില്‍ക്കുകയാണ്. നിരണം പഞ്ചായത്തിലെ വാഴയില്‍ ലക്ഷംവീട്,ആശാരി പറമ്പില്‍, അംബേദ്ക്കര്‍ കോളനി എന്നിവിടങ്ങളിലും കൊമ്പങ്കരി, തോട്ടടി എന്നീ ഭാഗങ്ങളിലുമാണ് വെളളക്കെട്ട് മൂലം ജനം വലയുന്നത്.
പെരിങ്ങര ജംങ്ഷന് ,പഞ്ചായത്തിലെ ചാലക്കുഴി, മേപ്രാല്‍, കാരക്കല്‍, ഗണപതിപുരം എന്നീ പ്രദേശമാകെ വെളളത്താല്‍ മൂടിക്കിടക്കുന്നത് ജനജീവിതത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. ചാലക്കുഴി ഭാഗത്ത് മുപ്പതോളം വീടുകള്‍ വെളളത്തിന് നടുവിലാണ്. മന്നംകരച്ചിറ-ചാലക്കുഴി റോഡ് ഏതാണ്ട് പൂര്‍ണമായും വെളളത്തിനടിയിലാണ്. കിണറുകള്‍ വെളളത്താല്‍ മൂടിയിരിക്കുന്നതിനാല്‍ പ്രദേശവാസികള്‍ക്കിടയില്‍ കുടിവെളളപ്രശ്നം രൂക്ഷമായിരിക്കുകയാണ്. വാഴപ്പറമ്പില്‍ ഭാഗത്തെ ഏക ജലവിതരണ പൈപ്പാണ് ഇവരുടെ ഏക ആശ്രയം. തിരുമൂലപുരത്ത് പുളിക്കത്ര, ഞാവനാകുഴി എന്നീ കോളനികളില്‍ വെളളം കയറിക്കിടക്കുകയാണ്. വെളളം ഒഴുകിപ്പോകാന്‍ മറ്റു മാര്‍ഗങ്ങള്‍ ഇല്ലാത്തതാണ് ഇവിടെ വെളളക്കെട്ടിന് കാരണമാകുന്നത്.
വെളളക്കെട്ട് നിലനില്‍ക്കുന്ന പ്രദേങ്ങളിലെയെല്ലാം സ്ഥിതി ഇതുതന്നെയാണ്. അപ്പര്‍കുട്ടനാട് ഉള്ടെയുളള പ്രദേശങ്ങളിലെല്ലാംതന്നെ നിലനിന്നിരുന്ന കൈത്തോടുകളും കലുങ്കുകളും ഇല്ലാതായതും പാടങ്ങള്‍ പലതും നികത്തി കരഭൂമിയാക്കിയതും മൂലമാണ് ആഴ്ചകള്‍ നീളുന്ന വെളളക്കെട്ട് പതിവാകുന്നത്.പുല്ലാട് ഇരപ്പന് തോട് കനാല്‍ നിറഞ്ഞു.
റോഡുകളില്‍ വെളളം കെട്ടനില്ക്കുന്നതുമൂലം ജനങ്ങള്‍ അനുഭവിക്കുന്ന യാത്രാദുരിതവും ഏറെയാണ്.റോഡ് വെളളത്താല്‍ മുങ്ങിക്കിടക്കുന്നതുമൂലം തേവേരി, കാരക്കല്‍ ഭാഗത്തേക്കുളള ബസ് സര്‍വ്വീസ് നിലച്ചിരിക്കുകയാണ് .പെരിങ്ങര, നിരണം, കടപ്ര പഞ്ചായത്തുകളിലെ സ്ക്കൂളുകള്‍ എല്ലാംതന്നെ വെളളത്താല്‍ ചുറ്റപ്പെട്ടു കിടക്കുന്നതിനാല്‍ പഠിപ്പ് നടന്നില്ല.പ്രദേശത്ത് പനി ബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കകയാണ്. മലിന ജലത്തിലൂടെ സഞ്ചരിക്കുന്നതുമൂലം വളംകടി ഉള്‍പ്പടെയുളള ത്വക്ക് രോഗങ്ങള്‍ ഏറിവരുകയാണ്. കൊതുകുശല്യവും പ്രദേശത്ത് രൂക്ഷമാണ്. വെളളം ഒഴിയുന്നതോടെ വൈറല്‍ പനിയും മലേറിയയും അടക്കമുളള രോഗങ്ങള്‍ പ്രദേശത്ത പടര്‍ന്നുപിടിക്കാനുളള സാധ്യതയും ഏറെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: