കോട്ടയം: ജിഎസ്ടി നടപ്പാക്കുമ്പോള്‍ നികുതി ഇടപാടുകളില്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ വകുപ്പ് സെക്രട്ടറിമാരും ചീഫ് എന്‍ജിനീയര്‍മാരും ഉള്‍പ്പെടുന്ന ഏകോപന സമിതി രൂപീകരിക്കണമെന്ന് കേരള ഗവ.കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന് പ്രസിഡന്റ് വര്‍ഗീസ് കണ്ണമ്പള്ളി.
കരാറുകാരുടേതല്ലാതെ നടപടിമൂലം ഉണ്ടാകുന്ന ബാദ്ധ്യത സര്‍ക്കാരാണ് പരിഹരിക്കേണ്ടതെന്നും ഇക്കാര്യത്തില്‍ ജിഎസ്ടി കൗണ്‍സില്‍ നടപടിയൊന്നും സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു.
ജൂലൈ 1ന് ശേഷം ടെണ്ടര്‍ വിളിക്കുന്ന എല്ലാ പ്രവര്‍ത്തികളുടെയും അടങ്കലില്‍ 18 ശതമാനം നികുതി വിഹിതമായി പ്രത്യേകം വകയിരുത്തുക, ക്വാറികളുടെ പുനരുപയോഗവും സുരക്ഷയും ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. ജില്ലാ പ്രസിഡന്റ് റെജി. ടി. ചാക്കോ, സെക്രട്ടറി ഷാജി ഇലവത്തില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: